പിണറായി സര്‍ക്കാര്‍ കേരളാ പൊലിസിന്റെ അഭിമാനം കളഞ്ഞു: എം.എ സമദ്
പട്ടാമ്പി: പിണറായി സര്‍ക്കാര്‍ കേരളാപൊലിസിന്റെ അഭിമാനം കളഞ്ഞുവെന്ന് മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ്. സി.പി.എംപൊലിസ് സേനയെ രാഷ്ട്രീയവല്‍ക്കരിച്ചു. പൊലിസ് സംഘടനക്ക് രാഷ്ട്രീയനിറം നല്‍കി. ് അസോസിയേഷന്‍ സമ്മേളനത്തെ രാഷ്ട്രീയ സമ്മേളനമാക്കിയത് ചോദ്യം ചെയ്ത മേലുദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ പൊലിസിന്റെ രാഷ്ട്രീയവല്‍ക്കരണത്തെ വെള്ളപൂശുകയാണ് പിണറായി ചെയ്തതെന്നും എം.എ സമദ് പറഞ്ഞു. 'പൊലിസ് ഗുണ്ടാ സി.പി.എം കൂട്ടുകെട്ടിനെതിരെ' മുസ്‌ലിംയൂത്ത്‌ലീഗ് പട്ടാമ്പിനിയോജകമണ്ഡലംകമ്മിറ്റി ആഭിമുഖ്യത്തില്‍ പട്ടാമ്പിയില്‍ നടന്ന ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സമദ്. കേരളാപൊലിസ് നമ്മുടെ സംസ്ഥാനത്തിന്റെ അഭിമാനമായിരുന്നു.
അന്വേഷണത്തിലും മറ്റും ഇതരസംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്നു. എന്നാല്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നതിലും കുറ്റവാളികളെ സംരക്ഷിക്കുന്നതിലും ചില പൊലിസുകാര്‍ കാട്ടുന്ന 'മിടുക്ക്' ് സേനയെ കളങ്കപ്പെടുത്തുകയാണ്. ജാതിയും മതവും രാഷ്ട്രീയവും നോക്കി പൊലിസ് പെരുമാറുന്നത് അപകടകരമാണ്. അതിന് ധൈര്യം നല്‍കുന്ന ഇടതുസര്‍ക്കാര്‍ വലിയ വില നല്‍കേണ്ടിവരുമെന്നും സമദ് ഓര്‍മിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ്്‌സി.എ റാസി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്് സി.എ സാജിത് കുറ്റപത്രം അവതരിപ്പിച്ചു. മുസ്‌ലിംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ്് വി.എം മുഹമ്മദലി, കെ.എ റഷീദ്, ഹനീഫ കൊപ്പം, കെ.പി വാപ്പുട്ടി, കെ.പി.എ റസാഖ്, വി.പി ഫാറൂഖ്, കെ.കെ.എ അസീസ്, ടി.പി ഉസ്മാന്‍, കെ.എം.എ ജലീല്‍, കെ.വി.എ. ജബ്ബാര്‍, പി.ടി.ഹംസ, ടി.മുജീബ്, കെ.സദഖത്തുള്ള, ഇസ്മായില്‍ വിളയൂര്‍, വി.എം ഷരീഫ്, ടി.പി ഹസ്സന്‍ സംസാരിച്ചു. വി.കെ. ബദറുദ്ദീന്‍, റഷീദ് മാസ്റ്റര്‍ മരുതൂര്‍, ഷബീര്‍ തോട്ടത്തില്‍, യു.കെ. ഷറഫുദ്ദീന്‍, പി. ഷാഹുല്‍ ഹമീദ്, സൈതലവി വടക്കേതില്‍, പി. ഷഫീഖ്, പി.എം. സൈറഫുദ്ദീന്‍, ഷാഫി യാറം, കെ.എം. അബ്ദുറഹിമാന്‍, എ.കെ. അലി, പി.ടി.എം.ഷഫീഖ്, എ.കെ.എ. ജസീല്‍, എം. അബ്ബാസ്, പി.കെ.എം. ഷഫീഖ്, ടി. മെഹ്ബൂബ്, സി.ടി. സെയ്ത് ഇബ്രാബഹിം, ടി.കെ. ഹൈദരലി, നൗഷാദ മാസ്റ്റര്‍, എം. സുഹൈല്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."