'എന്റെ പേര് ഗെയ്ക്ക് വാദ്, ഞാന്‍ ആ എം.പിയല്ല'- പേരിലെ സാമ്യത വിനയായി സുനില്‍ ഗെയ്ക്ക് വാദ്
ന്യൂഡല്‍ഹി: ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക് വാദിന്റെ ചെരുപ്പൂരിയടി വിനയായത് മഹാരാഷ്ട്രയിലെ മറ്റൊരു എം.പിക്ക്. പേരിലെ സാമ്യതയാണ് മഹാരാഷ്ട്രയില്‍ നിന്നു തന്നെയുള്ള എം. പിയായ സുനില്‍ ഗെയ്ക്ക് വാദാണ് പേരിലെ സാമ്യത മൂലം വെട്ടിലായത്.
വിമാനയാത്രക്കു മുമ്പുള്ള പരിശോധനക്കിടെ തന്നെ ഒരു പാട് തവണ അധികൃതര്‍ തടഞ്ഞതായി സുനില്‍ പറയുന്നു. ഇക്കാര്യം വ്യോമയാന മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് ബുക്കു ചെയ്യിമ്പോഴും പ്രയാസമനുഭവിച്ചതായി സുനില്‍ പരാതിപ്പെടുന്നു. ഒരു പാട് ശ്രമിച്ച ശേഷമാണ് ടിക്കറ്റ് ലഭിച്ചത്. അതു തന്നെ പിന് നിരയിലായിരുന്നു. വിമാനത്താവളത്തില്‍ എത്തിയ ശേഷം സീറ്റ് മുന്‍നിരയിലേക്ക് മാറ്റാന്‍ അധികൃതരോട് ആവശ്യപ്പട്ടു.
എയര്‍ ഇന്ത്യാ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക് വാദിന് എയര്‍ ഇന്ത്യ വിലക്കേര്‍പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."