സമസ്ത ബഹ്‌റൈന്‍ ത്രിദിന പ്രഭാഷണ പരമ്പര ഇന്നു മുതല്‍
മനാമ: സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗുദൈബിയ ഘടകം സംഘടിപ്പിക്കുന്ന ത്രിദിന പ്രഭാഷണ പരമ്പര ഇന്ന് (വെള്ളിയാഴ്ച) ആരംഭിക്കും. മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ രാത്രി ഏഴു മണിക്കാണ് പ്രഭാഷണം ആരംഭിക്കുക. ഉദ്ഘാടന ചടങ്ങില്‍ ബഹ്‌റൈന്‍ സ്വദേശി പ്രമുഖരും സമസ്ത ബഹ്‌റൈന്‍ കേന്ദ്രഏരിയാ നേതാക്കളും സംബന്ധിക്കും.
ആദ്യ ദിനമായ ഇന്ന് പ്രമുഖ വാഗ്മിയും യുവപണ്ഢിതനും സമസ്ത കൊല്ലം ജില്ലാ ജന.സെക്രട്ടറിയുമായ അല്‍ ഹാഫിള് അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ 'സത്യദീന്‍' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച രാവിലെ ബഹ്‌റൈനിലെത്തിയ അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്.
കഴിഞ്ഞ നാലു വര്‍ഷമായി തുടരുന്ന പ്രഭാഷണ പരമ്പരയുടെ അഞ്ചാമത് വാര്‍ഷികമാണ് ഇന്നു മുതല്‍ മൂന്നു ദിവസങ്ങളിലായി ബഹ്‌റൈനില്‍ നടക്കുന്നത്. പ്രൗഢമായ വിഷയാവതരണത്തോടൊപ്പം അഭിനവ സാഹചര്യങ്ങളില്‍ പ്രവാസികള്‍ ഉള്‍ക്കൊള്ളേണ്ട സുപ്രധാന കാര്യങ്ങളും ഉന്നതമായ ധാര്‍മ്മിക മൂല്യങ്ങളും ആകര്‍ഷണീയമായ ശൈലിയില്‍ അവതരിപ്പിക്കുന്നതും വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും സമകാലിക സംഭവങ്ങളുമായി കോര്‍ത്തിണക്കി വിശദീകരിക്കുന്നതും അദ്ധേഹത്തിന്റെ പ്രത്യേകതയാണ്.
ത്രിദിന പ്രഭാഷണ പരമ്പരയുടെ വിജയത്തിനായി സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ മുഖ്യ രക്ഷാധികാരിയും അന്‍സാര്‍ അന്‍വരി കൊല്ലം, ഹാരിസ് മാട്ടൂല്‍, എസ്.എം. അബ്ദുല്‍ വാഹിദ്, എസ്.വി.ജലീല്‍ എന്നിവര്‍ രക്ഷാധികാരികളും അബൂബക്കര്‍ ഹാജി(ചെയര്‍മാന്‍), അബ്ദുറഹ്മാന്‍ മാട്ടൂല്‍(കണ്‍വീനര്‍), ശിഹാബ് അറഫ(ട്രഷറര്‍) എന്നിവര്‍ മുഖ്യ ഭാരവാഹികളുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
സമകാലിക വിഷയങ്ങളിലുള്ള ഉത്‌ബോധനത്തോടൊപ്പം ബഹ്‌റൈനിലും നാട്ടിലും പ്രവാസി മലയാളികള്‍ക്കു വേണ്ടിയുള്ള വിവിധ ജീവ കാരുണ്യ പദ്ധതികളും പ്രഭാഷണ പരമ്പരയുടെ ലക്ഷ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.
കഴിഞ്ഞ വാര്‍ഷിക പ്രഭാഷണ വേദികളില്‍ നിന്നും സ്വരൂപിച്ച ഫണ്ടുപയോഗിച്ച് 100 പേര്‍ക്ക് സൗജന്യ ഡയാലിസിസ് സൗകര്യം, നിര്‍ധനരും പ്രായാധിക്യവുമുള്ള 35 പേര്‍ക്ക് ഉംറ സര്‍വിസ്, എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെല്ലിലുള്‍പ്പെടുത്തിയ രോഗികളുടെ ചികിത്സാ ചിലവ് തുടങ്ങിയവ നടത്താന്‍ കഴിഞ്ഞതായും സംഘാടകര്‍ അറിയിച്ചു. ഇത്തരം ജീവകാരുണ്യസാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സമര്‍പ്പിക്കുന്ന സുപ്രധാനമായ അഞ്ചു ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനവും വേദിയില്‍ വച്ച് നടക്കുമെന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."