ഓസ്ട്രിയയില്‍ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ്
ക്രമക്കേടുകളെ തുടര്‍ന്നു ഭരണഘടനാ കോടതിയുടേതാണ് വിധി
വിയന്ന: ഓസ്ട്രിയയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ ഓസ്ട്രിയന്‍ ഭരണഘടനാ കോടതിയുടെ ഉത്തരവ്. നേരിയ ഭൂരിപക്ഷത്തിന് ഫാര്‍ റൈറ്റ് ഫ്രീഡം പാര്‍ട്ടി (എഫ്.പി.ഒ) തോറ്റ സാഹചര്യത്തില്‍ കൂടുതല്‍ കൃത്യതയ്ക്കു വേണ്ടിയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്.
കഴിഞ്ഞ മാസം 22 നാണ് വോട്ടെടുപ്പ് നടന്നത്. ഒരു ശതമാനം പോയിന്റായിരുന്നു വിജയം. ഈ സാഹചര്യത്തില്‍ എഫ്.പി.ഒ തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്തു രംഗത്തുവന്നു. പോസ്റ്റല്‍ ബാലറ്റില്‍ കൃത്രിമം കാണിച്ചതാണ് തങ്ങളുടെ പരാജയത്തിനു കാരണമെന്നായിരുന്നു അവരുടെ വാദം. ഫ്രീഡം പാര്‍ട്ടിയുടെ നോബര്‍ട്ട് ഹോഫറാണ് പരാജയപ്പെട്ടത്. അലക്‌സാണ്ടര്‍ വാന്‍ഡെര്‍ ബെല്ലന്‍ 30,869 വോട്ടിനാണ് ജയിച്ചത്. ഈ വോട്ട് ഒരു ശതമാനത്തില്‍ താഴെ മാത്രമേ വരൂ.
കേസ് ഭരണഘടനാ കോടതി രണ്ടാഴ്ചയാണ് വാദം കേട്ടത്. 117 ജില്ലകളില്‍ 94 ജില്ലകളിലും ക്രമേക്കേടു നടന്നുവെന്നാണ് ഹരജിക്കാരുടെ പരാതി. 16 വയസില്‍ താഴെ പ്രായമുള്ളവരും വിദേശികളും വോട്ട് ചെയ്തതായി ഹരജിക്കാര്‍ തെളിവു സഹിതം കോടതിയില്‍ വാദിച്ചു. തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയെന്നും കോടതി പറഞ്ഞു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ തീരുമാനമായത്. തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്‍ യൂറോപ്യന്‍ യൂനിയനിലെ ആദ്യത്തെ എഫ്.പി.ഒ നേതാവാകുമായിരുന്നു ഹോഫര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."