ധാക്ക ഭീകരാക്രമണം: 20 പേര്‍ കൊല്ലപ്പെട്ടു
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ആര്‍ട്ടിസാന്‍ ബേക്കറി കഫേ റസ്റ്റോറന്റിലുണ്ടായ ഭീകരാക്രമണത്തില്‍ 20 പേര്‍ മരിച്ചതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ട്. 10 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സൈന്യം ആറ് ഭീകരരെ വധിച്ചു. ഒരാളെ ജീവനോടെ പിടികൂടി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐ.എസ് ഏറ്റെടുത്തു.
20 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത് . ഇവയില്‍ മിക്കവയും മാരകായുധങ്ങള്‍കൊണ്ട് മുറിവേറ്റ നിലയിലായിരുന്നു. 35 പേരെ ബന്ദികളാക്കിയതില്‍ 13 പേരെ സൈന്യം മോചിപ്പിച്ചിരുന്നു.
ഭീകരരുമായി വെള്ളിയാഴ്ച്ച രാത്രിമുഴുവന്‍ ആശയവിനിമയം നടത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല. ഇതോടെയാണ് രാവിലെ സൈന്യം ബന്ദികളെ മോചിപ്പിക്കാനായി രംഗത്തുവന്നത്. രാവിലെ ഏഴോടെ കമാന്റോ സംഘം റസ്‌റ്റോറന്റിലേക്ക് ഇരച്ചു കയറി ഭീകരരുമായി ഏറ്റുമുട്ടുകയായിരുന്നു.വിദേശികളും നയതന്ത്ര പ്രതിനിധികളും സ്ഥിരമായി സന്ദര്‍ശിക്കുന്ന ഇടമാണിത്. ഏഴ് യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘമാണ് ആക്രമണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."