HOME
DETAILS
MAL
മയാമി ഓപണ്‍: ഫെഡറര്‍- കിര്‍ഗിയോസ് സെമി
backup
March 31 2017 | 18:03 PM
മയാമി: സീസണില്‍ മികച്ച ഫോമില്‍ തുടരുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡറര്‍ മയാമി ഓപണ്‍ ടെന്നീസിന്റെ സെമിയിലേക്കു കടന്നു. ക്വാര്‍ട്ടറില്‍ കടുത്ത പോരാട്ടം അതിജീവിച്ച ഫെഡറര്‍ പത്താം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിചിനെ കീഴടക്കിയാണു അവസാന നാലിലിടം കണ്ടത്. സ്‌കോര്‍: 6-2, 3-6, 7-6 (8-6).
മറ്റൊരു ക്വാര്‍ട്ടറില്‍ ആസ്‌ത്രേലിയയുടെ നിക്ക് കിര്‍ഗിയോസ് ജര്‍മനിയുടെ അല്കസാണ്ടര്‍ സ്വരേവിനെ പരാജയപ്പെടുത്തി സെമിയിലെത്തി. കിര്‍ഗിയോസും ജര്‍മന്‍ യുവ താരത്തിനെതിരേ കടുത്ത പോരാട്ടം അതിജീവിച്ചാണു വിജയം പിടിച്ചത്. സ്‌കോര്‍: 6-4, 6-7 (9-11), 6-3. സെമിയില്‍ ഫെഡറര്‍- കിര്‍ഗിയോസ് പോരാട്ടം അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."