HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ത്വലബ ജില്ലാ സമ്മേളനം ഇന്ന് ആലൂരില്‍ നടക്കും

  
backup
March 31 2017 | 18:03 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%ac-%e0%b4%9c%e0%b4%bf-2


കൊപ്പം: എസ്.കെ.എസ്.എസ്.എഫിന് കീഴില്‍ കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിച്ചു വരുന്ന ദര്‍സ്, അറബിക് കോളജ് വിദ്യാര്‍ഥി സംഘടന ത്വലബയുടെ പാലക്കാട് ജില്ലാ സമ്മേളനം ഇന്ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചു വരെ തൃത്താല ആലൂര്‍ ബുസ്താനുല്‍ ഉലൂം മദ്‌റസയില്‍ (കോയക്കുട്ടി ഉസ്താദ് നഗര്‍) നടക്കും. രാവിലെ എട്ടിന് ആനക്കര മഖാം സിയാറാത്തോടെ പരിപാടിക്ക് തുടക്കം കുറിക്കും.
എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ സിയാറത്തിന് നേതൃത്വം നല്‍കും. 9.30 ന് ആലൂര്‍ മഹല്ല് പ്രസിഡന്റ് സി.എ മുഹമ്മദലി ഹാജി പതാക ഉയര്‍ത്തും.
9.45 ന് നടക്കുന്ന ഉദ്ഘാടന സെഷന്‍ സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റ് സയ്യിദ് കെ.പി.സി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഷമീര്‍ ഫൈസി കോട്ടോപ്പാടം അധ്യക്ഷനാകും. ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ മദീന പാഷന്‍ സന്ദേശം നല്‍കും.
11.30ന് ആദര്‍ശം സെഷന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ വല്ലപ്പുഴ അധ്യക്ഷനാകും.
എം.എല്‍.എ വി.ടി ബല്‍റാം മുഖ്യാതിഥിയായിരിക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തലൂര്‍ വിഷയാവതരണം നടത്തും.
ഉച്ചക്ക് രണ്ടിന് നടക്കുന്ന സംഘാടനം സെഷന്‍ ജംഇയ്യത്തുല്‍ മുദരിസീന്‍ പാലക്കാട് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്യും.
സെക്രട്ടറി മുഹമ്മദ് കുട്ടി ഫൈസി അലനല്ലൂര്‍ അധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം വിഷയാവതരണം നടത്തും.
വിവിധ സെഷനുകളിലായി എം.വി ഇസ്മാഈല്‍ മുസ്‌ലിയാര്‍ കുമരനെല്ലൂര്‍, ടി.ടി അബ്ദുല്ല കുട്ടി ബാഖവി ആലൂര്‍, ബഷീര്‍ ഫൈസി ആനക്കര, അബ്ബാസ് മളാഹിരി, സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി, ബാസിത് ഹുദവി ചെമ്പ്ര, ഉവൈസ് പതിയാങ്കര, വി. മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, റഷീദ് കമാലി മോളൂര്‍, മുഹമ്മദ് ത്വയ്യിബ് ആലൂര്‍, ഹക്കീം തോട്ടര, ഹസീബ് വല്ലപ്പുഴ സംബന്ധിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  14 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  14 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  14 days ago
No Image

മഹാരാഷ്ട്ര, ഹരിയാന  തെരഞ്ഞെടുപ്പ് പരാജയം; സമ്പൂര്‍ണ്ണ പുനസംഘടനക്ക് ഒരുങ്ങി കോണ്‍ഗ്രസ്

National
  •  14 days ago
No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  14 days ago
No Image

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

Kerala
  •  14 days ago
No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  14 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  14 days ago