HOME
DETAILS

നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളന പ്രതിനിധികളുടെ യാത്രാവഴി തേടി സര്‍ക്കാരുകള്‍

  
backup
April 02 2020 | 05:04 AM

%e0%b4%a8%e0%b4%bf%e0%b4%b8%e0%b4%be%e0%b4%ae%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%ac%e0%b5%8d%e2%80%8c%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%b8
 
 
 
 
 
 
ന്യൂഡല്‍ഹി: ഹസ്രത്ത് നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ യാത്രാവഴികള്‍ കണ്ടെത്തി അവര്‍ ബന്ധപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ഏതാണ്ട് എണ്ണായിരത്തോളം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തുവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതില്‍ പങ്കെടുത്തവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പൊതുഗതാഗതം ഉപയോഗിച്ച് പോയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്തിട്ടുണ്ട്. ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയത്. അതേ സമയം, ഇതില്‍ പങ്കെടുത്ത പലരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായതും കണ്ടെത്തുന്നതിന് തടസമായി മാറിയിട്ടുണ്ട്. 
കേരളത്തില്‍ നിന്നും 60 പേര്‍ പങ്കെടുത്തിരുന്നുവെന്നാണ് കേന്ദ്രം പുറത്തുവിട്ട കണക്ക്. തമിഴ്‌നാട്ടില്‍ നിന്നും 1,500 പേര്‍ പങ്കെടുത്തു. ഇതില്‍ കണ്ടെത്തിയവരില്‍ 124 പേര്‍ക്ക് രോഗം സ്ഥരീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ 4000 പേരാണ് പങ്കെടുത്തത്. ഇതില്‍ കണ്ടെത്തിയവരില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആന്ദ്രപ്രദേശില്‍ 711 പേരില്‍ നിന്നും 29 പേര്‍ക്കും തെലങ്കാനയില്‍ 386 പേരില്‍ 49 പേര്‍ക്കും ആന്‍ഡമാനില്‍ 11 പേരില്‍ ഒന്‍പതു പേര്‍ക്കും കര്‍ണാടകയില്‍ 45 പേരില്‍ ഒരാള്‍ക്കും യു.പിയില്‍ 157 പേര്‍ പങ്കെടുത്തതില്‍ ആറ് പേര്‍ക്കും ജമ്മു കാശ്മീരില്‍ 850 പേരില്‍ 25 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത ഹിമാചല്‍ പ്രദേശില്‍ നിന്നും 17, അസമില്‍ നിന്നും 456, മേഘാലയില്‍ നിന്നും ഏഴ്, മണിപ്പൂരില്‍ നിന്നും 10, ജാര്‍ഖണ്ഡില്‍ നിന്നും 10, ഒഡീഷയില്‍ നിന്നും മൂന്ന്, ഉത്തരഖാണ്ഡില്‍ നിന്നും 26, പഞ്ചാബില്‍ നിന്നും ഒന്‍പത്, ഹരിയാനയില്‍ നിന്നും 22, ഗുജറാത്തില്‍ നിന്നും 13, മധ്യപ്രദേശില്‍ നിന്നും 107 എന്നിങ്ങനെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
 
രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് സമ്മളനത്തില്‍ പങ്കെടുത്തവര്‍ എത്തിച്ചേര്‍ന്നതു കൊണ്ടാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയത്. അതേ സമയം, സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാ വിദേശ പൗരന്മാരെയും പൂര്‍ണ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. പരിശോധനയില്‍ കോവിഡ്–19 ഇല്ലെന്നു കണ്ടെത്തിയവരെ എത്രയും പെട്ടെന്ന് രാജ്യത്തുനിന്നു പുറപ്പെടുന്ന ആദ്യത്തെ വിമാനത്തില്‍ തന്നെ തിരികെ അയക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അവരെ തിരികെ അയയ്ക്കുംവരെ സമ്മേളനത്തിന് നേതൃത്വം നല്‍കിയ സംഘടന അവരെ സുരക്ഷിതമായ ഇടങ്ങളില്‍ ക്വാറന്റീനില്‍ പ്രവേശിപ്പിക്കണം. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശ സംഘങ്ങള്‍ ഇന്ത്യയിലെ പല ഉള്‍പ്രദേശങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ടെന്നും അത് കൊവിഡ് വ്യാപനത്തിന് കാരണമാകാമെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശക സംഘം വ്യക്തമാക്കി. ഇന്ത്യയില്‍നിന്നുള്ള തബ്‌ലീഗ് പ്രവര്‍ത്തകര്‍ മലേഷ്യയിലെ ക്വാലലംപുര്‍ പള്ളിയില്‍ ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്ന് വരെ നടന്ന മതപരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണു വിവരം. ഇതില്‍ നിരവധി പേര്‍ക്ക് കൊവിഡ് പരിശോധനാഫലം പൊസിറ്റീവാണെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ മലേഷ്യയില്‍ നിന്നെത്തിയ എല്ലാവരെയും അടിയന്തര പരിശോധനയ്ക്കു വിധേയമാക്കണമെന്നും ഉപദേശക സമിതി അറിയിച്ചു.തബ്‌ലീഗ് പ്രവര്‍ത്തനങ്ങള്‍ക്കായി എഴുപതോളം രാജ്യങ്ങളില്‍ നിന്നായി വിനോദ സഞ്ചാര വിസയില്‍ വന്ന വിദേശികള്‍ ഇന്ത്യയില്‍ പലയിടങ്ങളിലായി ഉണ്ടെന്നാണ് വിലയിരുത്തല്‍. അവര്‍ക്ക് ഇന്ത്യയില്‍ കഴിയാനുള്ള കാലാവധി ആറു മാസമാണ്. നിസാമുദ്ദീനിലെ തബ്‌ലീഗ് ആസ്ഥാനം വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇവരെ തിരികെ വിളിച്ച് അവരവരുടെ രാജ്യങ്ങളിലേക്ക് അയയ്ക്കാനുള്ള ശ്രമത്തിലാണെന്നും ഉപദേശക സമിതി അറിയിച്ചു. 
 
അതേ സമയം, സമ്മേളനത്തില്‍ പങ്കെടുത്ത 1,500 തമിഴ്‌നാട് സ്വദേശികളില്‍ 1,130 പേര്‍ മാത്രമാണ് സംസ്ഥാനത്തേക്ക് തിരികെ എത്തിയതെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി ബീലാ രാജേഷ് പറഞ്ഞു. ബാക്കിയുളളവര്‍ ഡല്‍ഹിയില്‍ തന്നെ കഴിയുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തിരികെയെത്തിയ 1,130 പേരില്‍ 515 പേരെ കണ്ടെത്താന്‍ സാധിച്ചു. നിസാമുദ്ദീനില്‍ നിന്ന് തമിഴ്‌നാട്ടില്‍ മടങ്ങിയെത്തിയ ശേഷവും വിവിധ ജില്ലകളിലെ പള്ളികള്‍ കേന്ദ്രീകരിച്ച് ഇവര്‍ പ്രാര്‍ഥനകള്‍ നടത്തിയിരുന്നുവെന്നും സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാന്‍ തയാറാകണമെന്നും ആരോഗ്യസെക്രട്ടറി അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ ജില്ലാ പൊലിസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
അതിനിടെ ഷില്ലോങ്ങില്‍നിന്ന് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ ഏഴുപേര്‍ തിരികെയെത്തിയിട്ടില്ലെന്ന് മേഘാലയ പൊലിസ് വ്യക്തമാക്കി. ഇവരില്‍ രണ്ടുപേര്‍ ഡല്‍ഹിയിലും രണ്ടുപേര്‍ ലഖ്‌നൗവിലുമാണുള്ളതെന്നും ഈ വിവരം അതത് പൊലിസ് സ്റ്റേഷനുകളില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും മേഘാലയ പൊലിസ് അറിയിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago