രോഗികള്‍ കുറഞ്ഞു; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി 11 നഴ്‌സുമാരെ പിരിച്ചുവിട്ടതായി ആരോപണം
തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും 11 നഴ്‌സുമാരെ പിരിച്ചുവിട്ടതായി ആരോപണം. രോഗികള്‍ കുറഞ്ഞതിനാല്‍ ജോലിയ്ക്ക് വരേണ്ടെന്ന് അറിയിച്ചാണ് എസ്.കെ ആശുപത്രി മാനേജ്‌മെന്റ് നഴ്‌സുമാരെ പിരിച്ചുവിട്ടത്.
പിരിച്ചുവിടലോ ശമ്പളം വെട്ടിച്ചുരുക്കലോ പാടില്ലെന്ന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം ലംഘിച്ചാണ് ആശുപത്രിയുടെ നടപടി.
11 നഴ്സുമാരേയാണ് ആശുപത്രി പിരിച്ചുവിട്ടത്. ഇതില്‍ കോണ്‍ട്രാക്ട് കഴിഞ്ഞവരും കോണ്‍ട്രാക്ട് പിരിഡ് പൂര്‍ത്തിയാക്കാന്‍ ഇരിക്കുന്നവരും ഉണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആശുപത്രിയില്‍ വരേണ്ടെന്നാണ് മാനേജ്മെന്റ് അറിയിച്ചിരിക്കുന്നതെന്ന് നഴ്സുമാര്‍ പറയുന്നു.
'കോണ്‍ട്രാക്ട് പുതുക്കിയിട്ടില്ല. കൊവിഡ് ആയതിനാല്‍ ആശുപത്രിയില്‍ രോഗികള്‍കുറവാണെന്നും അതുകൊണ്ട് തന്നെ ജോലിയ്ക്ക് എത്തേണ്ട സാഹചര്യമില്ലെന്നുമാണ് അറിയിച്ചത്.
മാര്‍ച്ച് മാസത്തിലെ ശമ്പളം മുഴുവനായി തരാമെന്നും. ഏപ്രില്‍ മാസത്തിലെ ശമ്പളത്തിന്റെ 50 ശതമാനം ഈ മാസം തരാമെന്നും ബാക്കി ശമ്പളം വരുന്ന നാലു മാസങ്ങളിലായേ തരാന്‍ സാധിക്കൂ എന്നുമാണ് മാനേജ്‌മെന്റ് പറഞ്ഞതെന്ന് ഇവര്‍ പറയുന്നു.
വിഷയത്തില്‍ ലേബര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും' നഴ്സുമാര്‍ പറഞ്ഞു. എന്നാല്‍ പിരിച്ചുവിടല്‍ നടപടിയെല്ലെന്നും ഷിഫ്റ്റ് ക്രമീകരണം മാത്രമാണ് ഇതെന്നുമാാണ് ആശുപത്രിയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."