HOME
DETAILS

കര്‍ണാടകയുടെ മറ്റൊരു ക്രൂരത:ചികിത്സക്കിടെ രോഗിയെ ഇറക്കിവിട്ടു,വാഹനം കിട്ടാതെ നടന്ന രോഗി കുഴഞ്ഞു വീണു

  
backup
April 02, 2020 | 8:54 AM

patient-discharged-compulsory-2020


കുമ്പള(കാസര്‍കോട്): രോഗിയെ ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കി പുറത്താക്കി കര്‍ണാടകയുടെ മറ്റൊരു ക്രൂരത. കാഞ്ഞങ്ങാട് പൂച്ചക്കാട്ടെ ബാലനെയാണ് മംഗളൂരുവിലെ സര്‍ക്കാര്‍ വെന്‍ലോക്ക് ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കി പുറത്താക്കിയത്.
മംഗളൂരുവിന് സമീപം തൊക്കോട്ട് തെങ്ങുകയറ്റത്തിനിടെ വീണ് പരുക്കേറ്റതിനെ തുടര്‍ന്നാണ് ബാലനെ മാര്‍ച്ച് 21ന് മംഗളൂരു സര്‍ക്കാര്‍ വെന്‍ലോക്കില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മലയാളികളോട് കാട്ടുന്ന മനുഷ്യത്വ രഹിതമായ നിലപാടിന്റെ ഭാഗമായി ചികിത്സ പൂര്‍ത്തീകരിക്കാതെയാണ് ബാലനെ നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കി ആശുപത്രിയില്‍ നിന്നും ഇറക്കിവിട്ടത്. ബാലന് സഹായത്തിനായി സുഹൃത്ത് കുമാരനായിരുന്നു കൂടെ ഉണ്ടായിരുന്നത്. നട്ടെലിന് പരുക്കേറ്റ ബാലന് തുടക്കം മുതലേ ആശുപത്രിയില്‍ നിന്നും ചികിത്സയുടെ കാര്യത്തിലടക്കം വിവേചനമുണ്ടായതായും പറയുന്നു.


ഡിസ്ചാര്‍ജ് സമ്മറിയും മരുന്ന് കുറിപ്പടിയും ഒന്നും നല്‍കാതെയാണ് ആശുപത്രി അധികൃതര്‍ ഇറക്കിവിട്ടത്. ബാലനും സുഹൃത്ത് കുമാരനും ഉള്ളാളില്‍ വാടകക്ക് താമസിച്ചാണ് ഈ ഭാഗങ്ങളില്‍ തെങ്ങ് കയറ്റ ജോലി ചെയ്തിരുന്നത്. ആശുപത്രിയില്‍ നിന്നും ഇറക്കിവിട്ടതോടെ ഇരുവരും ഉള്ളാളിലെ വാടക മുറിയില്‍ തിരിച്ചെത്തി. ലോക്ക് ഡൗണ്‍ നിയന്ത്രണം കടുത്തതിനാല്‍ വെള്ളവും ഭക്ഷണവും കിട്ടാതായതോടെ ഇവര്‍ നാട്ടിലേക്കുള്ള യാത്രക്കൊരുങ്ങി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഇരുവരും ഉള്ളാളില്‍ നിന്നും കാഞങ്ങാട് പൂച്ചക്കാട്ടേക്ക് നടക്കാന്‍ തുടങ്ങിയത്. മൂന്ന് ദിവസങ്ങളിലായി അന്‍പത് കിലോമീറ്റര്‍ നടന്ന് അവശനായ ബാലന്‍ ഇന്നലെ രാവിലെ എട്ടരയോടെ മൊഗ്രാല്‍പുത്തൂരില്‍ എത്തുകയും ദേശീയ പാതയോരത്ത് തളര്‍ന്ന് വീഴുകയുമായിരുന്നു.

ഉടന്‍ അവിടെയുണ്ടായിരുന്നവര്‍ സമീപത്തെ വീട്ടുകാരെ വിവരമറിയിക്കുകയും വീട്ടുകാരായ സിദ്ധീഖും ഭാര്യ ഫൗസിയയും ഇരുവരെയും വീടിന്റെ വരാന്തയില്‍ ഇരുത്തി ഭക്ഷണം നല്‍കി വിശ്രമിക്കാന്‍ ആവശ്യപ്പെട്ടു. വിവരമറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പൊലിസെത്തി ബാലനെയും കുമാരനെയും പൊലിസ് വാഹനത്തില്‍ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ ഡിസ്ചാര്‍ജ് നല്‍കുന്ന രോഗികള്‍ക്ക് വീട്ടിലെത്താന്‍ വാഹന സൗകര്യം നല്‍കണമെന്നിരിക്കെ, ഡിസ്ചാര്‍ജ് സമ്മറിയും മരുന്ന് കുറിപ്പടി പോലും നല്‍കാതെയാണ് രോഗിയെ ഇറക്കിവിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ അപേക്ഷ കോടതി തള്ളി

Kerala
  •  8 days ago
No Image

തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇടതു പാര്‍ട്ടികള്‍; ടി.വി.കെ സഖ്യ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും

latest
  •  8 days ago
No Image

ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക്

Kerala
  •  8 days ago
No Image

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തിയതായി പരാതി; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് 

Kerala
  •  8 days ago
No Image

"കുട്ടികളോ രക്ഷിതാക്കളോ അപമാനിതരായെന്ന് പറഞ്ഞാല്‍ നൂറുവെട്ടം മാപ്പ് പറയാന്‍ തയ്യാര്‍'' ; വിദ്യാര്‍ഥികളെ അപമാനിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി കെ.ടി.ജലീല്‍

Kerala
  •  8 days ago
No Image

പാസ്‌പോര്‍ട്ട് പുതുക്കല്‍: അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ യു.എ.ഇയിലെ നിരവധി പ്രവാസികള്‍; അപ്പോയിന്റ്‌മെന്റിനായി നീണ്ട കാത്തിരിപ്പ്; ഏജന്‍സിക്ക് ചുമതല ഏറ്റെടുക്കാനായില്ല

uae
  •  8 days ago
No Image

ആര്‍. സുഗതന്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു; കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യം 

Kerala
  •  8 days ago
No Image

വെറും ആറ് കോഴിമുട്ടയെച്ചൊല്ലി തര്‍ക്കം; പിടിവലിക്കിടെ റോഡില്‍ തലയടിച്ചു വീണയാള്‍ മരിച്ചു, പ്രതി അറസ്റ്റില്‍

Kerala
  •  8 days ago
No Image

നിതിന്‍ രാജിന്റെ മരണം: മൂന്നുമാസമായിട്ടും ഡോ. റാം ഒളിവില്‍ തന്നെ, അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്

Kerala
  •  8 days ago
No Image

'തൊപ്പി' ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും; ഒളിവില്‍ പോയത് അശ്ശീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അന്വേഷണം നടക്കവേ

Kerala
  •  8 days ago