കൊവിഡ് ജാഗ്രതയിലും രാമനവമി കൊണ്ടാടുന്ന തിരക്കിലാണ് തെലങ്കാന മന്ത്രിമാര്‍
ഹൈദരാബാദ്: രാജ്യം മുഴുവന്‍ കൊവിഡ്-19 ജാഗ്രതയില്‍ ലോക്ക് ഡൗണ്‍ പാലിക്കുമ്പോള്‍ രാമനവമി ആഘോഷിച്ച് തെലങ്കാന മന്ത്രിമാര്‍.നിയമ-പരിസ്ഥിതികാര്യ മന്ത്രി അല്ലോല ഇന്ദ്രാകരണ്‍ റെഡ്ഢി, ഗതാഗത മന്ത്രി പുവ്വഡ അജയകുമാര്‍ എന്നിവരാണ് തലയില്‍ കുംഭമെടുത്ത് ശ്രീ സീതാ രാമചന്ദ്രസ്വാമി ക്ഷേത്രത്തിലെ രാമനവമിയോടനുബന്ധിച്ചുള്ള ആഘോഷത്തില്‍ പങ്കെടുത്തത്.
ലോക്ക് ഡൌണിന്റെ പശ്ചാത്തലത്തില്‍ യാതൊരു വിധ മത ആചാര ചടങ്ങുകളിലും പങ്കെടുക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവാണ് മന്ത്രിസഭ അംഗങ്ങള്‍ ലംഘിച്ചത്.
127 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള തെലങ്കാന കൂടുതല്‍ കൊവിഡ് 19 രോഗികളുള്ള സംസ്ഥാനങ്ങളിലൊന്നാണ്. ഇതിനിടെയിലാണ് മന്ത്രിമാര്‍ തന്നെ ഗുരുതരമായ സുരക്ഷാ വീഴ്ച നടത്തിയിരിക്കുന്നത്.
അതേസമയം ബംഗാളിലും രാമനവമിയോടനുബന്ധിച്ച് ലോക്ക് ഡൗണ്‍ ലംഘനം നടന്നു. ബംഗാളിലെ വിവിധ ക്ഷേത്രങ്ങളില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് തീര്‍ത്ഥാടകരുടെ തിരക്കാണ് അനുഭവപ്പെട്ടത്. ജയ് ശ്രീരാം മുഴക്കിയാണ് ആളുകള്‍ ക്ഷേത്രങ്ങളിലേക്ക് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."