HOME
DETAILS
MAL
വവ്വാലിനെ പിടികൂടിയുള്ള പരിശോധന നിര്‍ത്തി
backup
June 03 2018 | 22:06 PM
കോഴിക്കോട്: നിപാ വൈറസിനെ തേടി വവ്വാലുകളിലെ പരിശോധന തല്ക്കാലം നിര്‍ത്തി. ഇപ്പോള്‍ വവ്വാലുകളെ ഉപയോഗിച്ച് നടത്തുന്ന പരിശോധനകള്‍ കൊണ്ട് കാര്യമായ പ്രയോജനം ഇല്ലെന്നതിനാലാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. അപൂര്‍വ്വം വവ്വാലുകളില്‍ മാത്രമേ നിപാ വൈറസ് കാണാറുള്ളൂ. പേരാമ്പ്രയില്‍ പഴംതീനി വവ്വാലുകളില്‍ നടത്തിയ പരിശോധനയിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. നേരത്തെ പ്രാണികളെ തിന്നുന്ന വവ്വാലിനെയും പേരാമ്പ്രയിലെ കിണറ്റില്‍ നിന്ന് പിടികൂടി പരിശോധിച്ചെങ്കിലും വൈറസ് സാന്നിധ്യം തെളിഞ്ഞിരുന്നില്ല. വവ്വാലിന്റെ പിന്നാലെ പോകാതെ പ്രതിരോധത്തില്‍ ശ്രദ്ധിക്കാന്‍ വിദേശ ഗവേഷകരും സര്‍ക്കാരിനെ ഉപദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."