ബഹിരാകാശ നിലയത്തിന്റെ ഭാഗം വേര്‍പെട്ടു; ശൂന്യാകാശത്ത് ഒഴുകിനടക്കുന്ന ഭാഗം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു
വാഷിങ്ടണ്‍: നാസയുടെ നേതൃത്വത്തിലുള്ള അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഷീല്‍ഡ് ബഹിരാകാശ നടത്തത്തിനിടെ വേര്‍പെട്ടു.
ബഹിരാകാശ നിലയത്തിലെ അറ്റകുറ്റ പവൃത്തികള്ക്കിടെയാണ് അപകടം. അഞ്ച് അടി നീളവും രണ്ട് അടി വീതിയുമുള്ള ഫാബ്രിക് ഷീല്‍ഡിന് എട്ടു കിലോഗ്രാം ഭാരമുണ്ട്.
കഴിഞ്ഞയാഴ്ച്ച ബഹിരാകാശ നിലയത്തില്‍ നടക്കാനുപയോഗിക്കുന്ന സ്ഥലമായ ഡോക്കിങ് പോര്‍ട്ട് ഇളകിയിരുന്നു.
ഇതിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ടി ഏഴു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൗത്യം നാസ ആസൂത്രണം ചെയ്തിരുന്നു. പെഗി വിറ്റ്സണ്‍, ഷൈന്‍ കിംബ്രൂ എന്നീ ശാസ്ത്രജ്ഞന്മാര് ദൗത്യത്തിലേര്പ്പെട്ടിരിക്കെയാണ് ഷീല്‍ഡ് കൈവിട്ടത്. അറ്റകുറ്റ പ്രവൃത്തിക്കായി കൊണ്ടുപോയ നാലു പാളികളായി നിര്‍മിച്ച ഷീല്‍ഡാണ് ഇളകിയത്. ആദ്യ മൂന്നരമണിക്കൂര്‍ പ്രവൃത്തികള്‍ ശരിയായ രീതിയില്‍ നടന്നിരുന്നതായും എന്താണ് സംഭവിച്ചതെന്നും ആരുടെ ഭാഗത്താണ് തെറ്റ് പറ്റിയതെന്ന് വ്യക്തമല്ലെന്നും നാസ വക്താവ് ദാന്‍ ഹൗത് മാധ്യമങ്ങളോട് പറഞ്ഞു. അവിടെ നടക്കുന്ന സ്ഥിതിഗതികള്‍ മനസിലാക്കാന്‍ ടീമിനെ അയക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഡോക്കിങ് പോര്‍ട്ടില്‍ ഷീല്‍ഡുകള്‍ സ്ഥാപിക്കുന്നത് വിഷമകരമായ പ്രവൃത്തിയാണെന്നും മിഷന് നിയന്ത്രിച്ചിരുന്ന ടീം ഷീല്‍ഡ് കണ്ടെത്തുന്നതിനായി ശ്രമങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
ശൂന്യാകാശത്ത് ഒഴുകി നടക്കുന്ന ഷീല്‍ഡ് സ്റ്റേഷനുമായി കൂട്ടിയിടിച്ച് അപകടം സംഭവിക്കാനും സാധ്യതയുണ്ട്. ഇതാദ്യമായാണ് സ്പെയ്സ് സ്റ്റേഷന് പ്രവൃത്തികള്‍ക്കിടയില്‍ ഷീല്‍ഡുകള്‍ നഷ്ടമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."