ഹാഫിസ് സഈദിന്റെ പാര്‍ട്ടി പുതിയ ബാനറില്‍ മത്സരിക്കും
ഇസ്ലാമാബാദ്: ജൂലൈ 25നു നടക്കുന്ന പാകിസ്താന് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ ഉറച്ച് മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സഈദിന്റെ പാര്‍ട്ടി. അല്ലാഹു അക്ബര്‍ തഹ്രീക് എന്ന പാര്‍ട്ടിയുടെ ബാനറിലാണ് സഈദിന്റെ ജമാഅത്തുദ്ദഅ്വ മത്സരിക്കുക.
നേരത്തെ രൂപംനല്കിയ മില്ലി മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ഇനിയും തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചിട്ടില്ല.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ജമാഅദ്ദുത്തഅ്വയുടെ മുതിര്‍ന്ന നേതാവാണ് അറിയിച്ചത്. ഇഹ്സാന്‍ എന്ന പേരുള്ള ഒരാള്‍ രൂപീകരിച്ച അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയാണ് അല്ലാഹു അക്ബര്‍ തഹ്രീക്. ഇതിപ്പോള്‍ പ്രവര്‍ത്തനരഹിതമായ നിലയിലാണ്.
ഈ അവസരത്തില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ജമാഅത്തിന്റെ നീക്കം.മില്ലി മുസ്ലിം ലീഗ് പ്രസിഡന്റ് സൈഫുല്ല ഖാലിദ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടന്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."