പരിസ്ഥിതി ദിനം
മനുഷ്യന്റെ കടന്നുകയറ്റം കൊണ്ടണ്ടണ്ട് ഇല്ലാതാകുന്ന പച്ചപ്പിനെയും താറുമാറായിക്കൊണ്ടണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെയും ഓര്‍മിപ്പിക്കാനായി വീണ്ടണ്ടും ഒരു പരിസ്ഥിതി ദിനം കൂടി. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വളര്‍ത്താനും കര്‍മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി 1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസഭ ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്.
'Beat Plastic Pollution'എന്നതാണ് 2018ലെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഇന്ത്യയാണ് ആതിഥേയ രാജ്യം.
ഭൂമിയാണ് അടിത്തറ
നാം അതിവസിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്നത് ഭൂമിയില്‍ നിന്നാണല്ലോ. ഈ ഭൂമി തന്നെയാണ് ഏതൊന്നിന്റെയും അടിത്തറ എന്ന് ഇതില്‍ നിന്ന് ബോധ്യമാകും. പ്രകൃതിയുമായുള്ള ബന്ധമെന്നത് നിര്‍വചിക്കാനാവാത്ത ഒന്നാണ്. അവന്റെ പാര്‍പ്പിടം, വസ്ത്രം, ഭക്ഷണം, വിദ്യാഭ്യാസം, സംസ്‌കാരം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളും എല്ലാ പ്രവര്‍ത്തനങ്ങളും അതുമായി ബന്ധപ്പെട്ടതാണ്. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന വിശാലമായ ഒരര്‍ഥം പരിസ്ഥിതി എന്നനാലക്ഷരത്തില്‍ ഒതുങ്ങിയിരിക്കുന്നു. ആകാശവും ഭൂമിയും അതിലെ സര്‍വചരാചരങ്ങളും ദൈവം സൃഷ്ടിച്ചിട്ടുള്ളത് മനുഷ്യജീവിതം സുഖകരമാക്കാനുമാണ്.
അടിത്തറയില്ലാതെ പുരോഗതിയില്ല
ഭൂമിയില്‍ ജനജീവിതവും അവരുടെ ആഗ്രഹാഭിലാഷങ്ങളും വര്‍ധിക്കുന്തോറും പ്രകൃതി വിഭവങ്ങളും വികസിക്കുന്നുവെന്നത് വസ്തുതയാണ്. ഈ യാഥാര്‍ഥ്യം മനസിലാക്കിയിട്ടുള്ള ഒരാള്‍ക്ക് ഒരിക്കലും തന്നെ പരിസ്ഥിതിയെ നശിപ്പിക്കാനോ മലീമസമാക്കുവാനോ സാധിക്കുകയില്ല, അതിന്റെ സംരക്ഷകനായിരിക്കും അവന്‍. അടിത്തറയില്ലാതെ എന്തു പുരോഗതിയാണ്? പരിസരമലിനീകരണം തന്നെയാണ് ഇന്ന് ലോകം നേരിട്ടുകൊണ്ടണ്ടിരിക്കുന്ന വലിയ പ്രശ്‌നം. കാലാവസ്ഥയിലുണ്ടണ്ടായ അപകടകരമായ മാറ്റം ഈ നൂറ്റാണ്ടണ്ടിന്റെ പ്രധാന പ്രശ്‌നമായി യുനൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം ചൂണ്ടണ്ടിക്കാട്ടുന്നു.
ഒന്നാമന്‍ പ്ലാസ്റ്റിക് തന്നെ!
അമരന്‍ എന്നാല്‍ മരിക്കാത്തവന്‍ എന്നാണല്ലോ. നൂറ്റാണ്ടണ്ടുകള്‍ കഴിഞ്ഞാലും നശിക്കാതെ ഭൂമിയെ വരിഞ്ഞുമുറുക്കുന്ന വില്ലന്‍ തന്നെയാണ് പ്ലാസ്റ്റിക്ക്. മരവും ലോഹവും തുണിയും കടലാസുമെല്ലാം ഒരു പരിധി കഴിഞ്ഞാല്‍ നശിച്ച് മണ്ണില്‍ അലിഞ്ഞുചേരും. പക്ഷേ, പ്ലാസ്റ്റിക് നാശമില്ലാത്ത അന്തകനായാണ് പ്രവര്‍ത്തിക്കുന്നത്. പരിസ്ഥിതിയെ തകര്‍ക്കുന്ന പ്രധാനികളില്‍ ഒന്നാമന്‍ പ്ലാസ്റ്റിക് തന്നെയാണ്. ഈ ഭൂമിയെ മലിനപ്പെടുത്തുന്നതെന്തും ഭൗമമാലിന്യങ്ങള്‍ തന്നെയാണ്.
റീസൈക്‌ളിംഗ്
പ്ലാസ്റ്റിക്കിന് ബദല്‍ സംവിധാനം കണ്ടണ്ടുപിടിക്കാതെ പരിഹാരമില്ല എന്നു തന്നെ പറയാം. ഇതിന്റെ ഗുണങ്ങളടങ്ങിയ മറ്റൊരു വസ്തു കണ്ടണ്ടുപിടിക്കുന്നതുവരെ പ്ലാസ്റ്റിക് ഉപയോഗിക്കേണ്ടണ്ടി വരും. ഇതിന്റെ മലിനീകരണം ഒഴിവാക്കാന്‍ ചെറിയൊരു വഴി ശാസ്ത്രജ്ഞന്മാര്‍ മുന്നോട്ടുവെച്ചിട്ടുണ്ടണ്ട്.-റീസൈക്‌ളിംഗ്. ഒരു പ്രാവശ്യം ഉപയോഗിച്ച പ്ലാസ്റ്റിക് മറ്റൊരു രൂപത്തില്‍ പിന്നെയും ഉപയോഗിക്കുക. അപ്പോള്‍, പുതിയ ഉല്‍പ്പന്നം ഉണ്ടണ്ടാക്കാന്‍ പ്ലാസ്റ്റിക് വേണ്ടണ്ടി വരില്ലല്ലോ.
ആഗോള പരിസ്ഥിതി പ്രതിസന്ധി
കടുത്ത ജല ദൗര്‍ലഭ്യതയും ചൂടും കാര്‍ഷിക മേഖലയെ ഏറെക്കുറെ തളര്‍ത്തിക്കഴിഞ്ഞു. അമിതമായ കീടനാശിനി പ്രയോഗം വിഷമയമായ അന്തരീക്ഷത്തെയും ഭക്ഷണത്തെയും സൃഷ്ടിക്കുന്നു. ആഗോള പരിസ്ഥിതി പ്രതിസന്ധി ഭൂമിയിലെ ജീവനെ തുടച്ചു നീക്കുന്ന തരത്തില്‍ മാറുകയാണ്, ഇതിന്റെ പൂര്‍ണ ഉത്തരവാദി മനുഷ്യനല്ലാതെ മറ്റാരാണ്....!
വായുവും!
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന വന്‍ വിപത്താണ് വായുമലിനീകരണം. ഫാക്ടറികള്‍ പുറത്തുവിടുന്ന കട്ടിപ്പുകയ്ക്ക് പുറമെയാണ് വര്‍ധിച്ചുവരുന്ന വാഹനങ്ങളുണ്ടണ്ടാക്കുന്ന മലിനീകരണം. നിങ്ങള്‍ റോഡിലേയ്‌ക്കൊന്നിറങ്ങി നിന്ന്, പത്തുമിനിറ്റ് ശ്രദ്ധിക്കുക. എത്ര വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടുമായി പാഞ്ഞുപോയി എന്ന്. വിരലുകളിലെണ്ണാവുന്നതിനുമപ്പുറത്തായിരിക്കും എണ്ണം.
അദൃശ്യനായ കൊലയാളി
രാജ്യത്തെ മൊത്തം അന്തരീക്ഷമലിനീകരണത്തിന്റെ 65 ശതമാനവും വാഹനങ്ങള്‍ വഴിയാണത്രെ. ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള സള്‍ഫര്‍ പുക ആസ്ത്മക്ക് കുറച്ചൊന്നുമല്ല കാരണമാകുന്നത്. നിറമോ മണമോ ഇല്ലാത്ത കാര്‍ബണ്‍മോണോക്‌സൈഡ് ആണ് വാഹനപ്പുകയിലെ ഏറ്റവും മാരകമായ വസ്തുവെന്നറിയുക. പെട്രോളില്‍ അടങ്ങിയിരിക്കുന്ന ഈയമാണ് മറ്റൊരു അപകടകാരി. പെട്രോളില്‍ നിന്നുള്ള പുക മാരകമായ അണുപ്രസരണത്തിനും കാരണമാക്കുമെന്നു കണ്ടെണ്ടത്തിയിട്ടുണ്ടണ്ട്.
പരിസരം മലീമസമാക്കുന്ന ഒരു പ്രധാന ഘടകമാണ് ധൂര്‍ത്ത്. നാം കഴിക്കുന്ന ഭക്ഷണപാനീയങ്ങളില്‍ അമിതമായി വരുന്ന എച്ചിലുകള്‍ ലാഘവത്തോടെ വലിച്ചെറിയരുത്. അത് കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യണം. ചുരുക്കത്തില്‍ വെള്ളവും വായുവും മണ്ണും വൃത്തികേടാക്കാതെ സൂക്ഷിച്ചാല്‍ മനുഷ്യജീവിതത്തെ ഭീഷണിപ്പെടുത്തുന്ന പരിസ്ഥിതി മലിനീകരണത്തില്‍ നിന്ന് രക്ഷ പ്രാപിക്കാം.
വനമഹോല്‍സവത്തിന്
ഈ പരിസ്ഥിതി ദിനത്തില്‍, ഇത്രയും പരിസരമലിനീകരണ പ്രശ്‌നങ്ങള്‍ക്കു പരിഹാരമെന്ന വണ്ണം വീട്ടുവളപ്പിലോ, നിരത്തു വക്കിലോ ഒരു മരത്തൈയെങ്കിലും നട്ടു വളര്‍ത്താന്‍ നമ്മള്‍ മുന്‍കൈയെടുക്കണം. ആഗോളതാപത്തിന്റെ പ്രധാനകാരണം വനനശീകരണമാണ് എന്നു നിങ്ങള്‍ക്കറിയാമല്ലോ. കാര്‍ബണ്‍ഡയോക്‌സൈഡിന്റെ തോത് കുറച്ച് അന്തരീക്ഷത്തെ ചൂടില്‍ നിന്നും ഉഷ്ണത്തില്‍ നിന്നും രക്ഷിക്കാന്‍ ഒരു മരം നമുക്കും നടാം. അങ്ങനെ എത്രയോ പേര്‍ നട്ടാല്‍ ഒരു വനമഹോല്‍സവം തന്നെയാവില്ലേ?
ഹരിതകേരളവും എന്റെ മരവും
വനം വകുപ്പും തദ്ദേശ വകുപ്പും തയാറാക്കിയ 'ഹരിതകേരളം പദ്ധതി' വിദ്യാര്‍ഥികളെ ഉദ്ദേശിച്ചുള്ളതാണ്. 'എന്റെ മരം പദ്ധതി'യെക്കുറിച്ചു കൂട്ടുകാര്‍ക്കറിയാമല്ലോ. കാലാവസ്ഥാവ്യതിയാനവും മരുഭൂവല്‍ക്കരണവും ഭാവിയില്‍ വരാതിരിക്കാനുള്ള മുന്നൊരുക്കം കൂടിയാണിത്.
പ്രവര്‍ത്തനങ്ങളുണ്ടണ്ട്
നിരത്തുവക്കില്‍ നിന്ന് തണല്‍മരങ്ങള്‍ മുറിച്ചുമാറ്റുന്നു. ഹരിതകേരളം പദ്ധതിയില്‍ സര്‍ക്കാര്‍ തന്നെ വെച്ചുപിടിപ്പിച്ച മരമാണിങ്ങനെ മുറിച്ചുകളയുന്നത് എന്നതാണ് വേദനണ്ടാജനകം. ഊര്‍ജത്തിന്റെ ദുരുപയോഗം കുറക്കുകയും പരമ്പരാഗതമായ ഊര്‍ജസ്രോതസ്സുകള്‍ ഉപയോഗത്തില്‍ വരുത്തുകയും പ്രകൃതിയെ സ്‌നേഹിക്കും വിധത്തിലുള്ള ജീവിതപരിസരങ്ങള്‍ ഉണ്ടണ്ടാക്കുകയും ഇതിന്റെ ഭാഗമായി ചെയ്യാവുന്നതാണ്.
ബോധവല്‍ക്കരണ ദിനമായി ഏറ്റെടുക്കണം
പലപ്പോഴും പരിസ്ഥിതി ദിനങ്ങള്‍ പോലുള്ള ദിവസങ്ങളെ നാം ആഘോഷമാക്കി മാറ്റാനാണ് ശ്രമിക്കാറ്. എന്നാല്‍ ഈ ദിനത്തെ ഒരു ബോധവല്‍കരണ ദിനമായി ഏറ്റെടുത്ത് പ്രകൃതിയെ മനസിലാക്കാന്‍ ഒരു ശ്രമമാണ് നമുക്ക് ഉണ്ടണ്ടാകേണ്ടത്. പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങനെയോ ചോര്‍ന്നുപോയി കൊണ്ടണ്ടിരിക്കുകയാണ്. ഈ പരിസ്ഥിതി ദിനം സാമ്പത്തിക നയങ്ങളില്‍ പരിസ്ഥിതിക്ക് ഊന്നല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെ ആഹ്വാനം ചെയ്യുന്നു, വികസന ജ്വരത്തില്‍ പരിസ്ഥിതിയെ പരിഗണിക്കാതിരുന്നാല്‍ ഉണ്ടണ്ടാകുന്ന ഗുരുതരമായ പ്രതിസന്ധികളെ തരണം ചെയ്യാന്‍ നമ്മുടെ സാമ്പത്തിക നയങ്ങള്‍ പോരാതെ വരും. അതിനാല്‍ വരും കാലം പരിസ്ഥിതിയെ പരിഗണിച്ചു കൊണ്ടണ്ടു മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."