നജ്മാ ഹെപ്തുള്ള മികച്ചമന്ത്രിമാരുടെ പട്ടികയില്‍
ന്യൂഡല്‍ഹി: മന്ത്രിസഭാ പുനഃസംഘടനയുടെ മുന്നോടിയായി മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുവരെയുള്ള മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനമാണ് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പ്രധാനമന്ത്രി വിലയിരുത്തിയത്. യോഗത്തിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ചിലര്‍ക്ക് പ്രധാനമന്ത്രിയുടെ ശാസനയും ലഭിച്ചു. പാര്‍ട്ടി പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ വേഗത്തില്‍ നടപ്പാക്കാന്‍ അഞ്ചു മണിക്കൂര്‍ നീണ്ട യോഗത്തില്‍ പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ മന്ത്രാലയങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തി അടുത്തയാഴ്്ചയുണ്ടായേക്കാവുന്ന പുനഃസംഘടനയില്‍ രണ്ടു മന്ത്രിമാര്‍ക്ക് സ്ഥാനചലനമുണ്ടാകുമെന്നു സൂചനയുണ്ട്. മാനവവിഭവശേഷി വകുപ്പ്മന്ത്രി സ്മൃതി ഇറാനി, ആരോഗ്യമന്ത്രി ജെ.പി.നദ്ദ എന്നിവര്‍ക്കാണ് സ്ഥാനചലനത്തിനു സാധ്യത. ഇരുവരുടെയും പ്രവര്‍ത്തനം തൃപ്തികരമല്ലെന്നാണ് വിലയിരുത്തല്‍. സ്വതന്ത്ര ചുമതലയുള്ള ഊര്‍ജ സഹമന്ത്രി പീയൂഷ് ഗോയലും ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മികച്ച മന്ത്രിമാരായാണ് മോദിയുടെ വിലയിരുത്തല്‍. ഇതോടെ പുനഃസംഘടനയില്‍ പീയൂഷ് ഗോയലിന് കാബിനറ്റ് പദവി നല്‍കിയേക്കുമെന്നാണു സൂചന. ന്യൂനപക്ഷ വകുപ്പു മന്ത്രി നജ്മാ ഹെപ്തുള്ള മികച്ച മന്ത്രമാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചെങ്കിലും പ്രായാധിക്യം മന്ത്രിസഭയ്ക്ക് പുറത്തേക്കുള്ള വഴിതുറന്നേക്കും. എഴുപത് പിന്നിട്ട ഇവര്‍ക്ക് ഗവര്‍ണര്‍ പദവി നല്‍കാമെന്ന ഉറപ്പിലാകും കേന്ദ്ര മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുക.
ഒരോ വകുപ്പുകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച വിശദവിവരങ്ങളും മന്ത്രിമാരുടെ പ്രോഗ്രസ്സ് കാര്‍ഡും സാമ്പത്തിക കാര്യ സെക്രട്ടറി പ്രധാന മന്ത്രിക്ക് കൈമാറുകയായിരുന്നു. ഇതിനു ശേഷം മന്ത്രിസഭാ യോഗം ചര്‍ച്ച നടത്തിയാണു മന്ത്രിമാര്‍ക്കു മാര്‍ക്കിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."