ഉപതെരഞ്ഞെടുപ്പ് വിജയം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന്
കൊല്ലം: ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേടിയ മികച്ച വിജയം ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍. അനിരുദ്ധന്‍ പറഞ്ഞു. ഈ വിജയം സര്‍ക്കാരിനും മുന്നണിക്കും കൂടുതല്‍ കരുത്തുപകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചാത്തന്നൂര്‍ വടക്ക് ഡിവിഷനില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍.എസ് ജയലക്ഷ്മിയും കൊല്ലം കോര്‍പ്പറേഷനിലെ അമ്മന്‍നട ഡിവിഷനില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചന്ദികദേവിയും മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഇവിടെ യു.ഡി.എഫിനും ബി.ജെ.പിക്കും കനത്ത തിരിച്ചടിയാണ് ലഭിച്ചത്.
തദ്ദേശഭരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കണമെന്ന ഉത്തരവാദിത്തം കൂടി ഈ ജനവിധിയില്‍ അടങ്ങിയിട്ടുണ്ടെന്ന് എല്‍.ഡി.എഫ് മനസിലാക്കുന്നു. അത് ശിരസാവഹിച്ച് ജനകീയ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ആണ്ടിറങ്ങാന്‍ അദ്ദേഹം തദ്ദേശഭരണ പ്രതിനിധികളോട് അഭ്യര്‍ത്ഥിച്ചു.
എല്‍.ഡി.എഫ് ഭരിക്കുന്ന ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പൊതുവെ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. ജില്ലാപഞ്ചായത്ത് തുടര്‍ച്ചയായി ദേശീയസംസ്ഥാന തലത്തില്‍ അംഗീകാരം നേടുന്നു. മറ്റ് പല തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും പുരസ്‌കാരം ലഭിക്കുന്നുണ്ട്. ജില്ലയുടെ പുരോഗതിക്കായി ഇനിയും കൂടുതല്‍ നടപടിയുമായി മുന്നോട്ടുപോകണം.
എല്‍.ഡി.എഫിനെതിരേ നടക്കുന്ന കള്ളപ്രചരണങ്ങളൊന്നും പൊതുജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."