സ്കൂള്‍ വര്‍ഷത്തില്‍ സുരക്ഷയൊരുക്കി സിറ്റി പൊലിസ്
കൊല്ലം: പുതിയ സ്കൂള്‍ വര്‍ഷം അപകടരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെ സിറ്റി പൊലിസ് രംഗത്ത്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി രാവിലെ 8 മുതല്‍ 10 വരെയും വൈകിട്ട് 3 മുതല്‍ 5 വരെയും സ്കൂള്‍ ടൈം പട്രോളിങ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ആരംഭിക്കാന്‍ ജില്ലയിലെ പൊലിസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ക്ക് കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ നിര്‍ദ്ദേശം നല്കി.
സ്കൂള്‍ പരിസരം കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെടുന്നവര്ക്കെതിരേയും ബൈക്കുകളില്‍ അമിതവേഗതയില്‍ ചുറ്റിത്തിരിയുന്നവര്ക്കെതിരേയും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും. അധ്യായന ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലംഘിക്കുന്നവര്‍ക്കെതിരേ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. സ്കൂളുകളിലേക്ക് കുട്ടികളെ കുത്തിനിറച്ചുകൊണ്ട് പോകുന്ന സ്കൂള്‍ ബസുകളും മറ്റ് സ്വകാര്യ വാഹനങ്ങളും കസ്റ്റഡിയില്‍ എടുക്കും. ഇത്തരം വാഹനങ്ങളുടെ പെര്‍മിറ്റും വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സും റദ്ദാക്കുന്നതടക്കമുള്ല കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."