എ.സി മിലാന്‍ വിടാനൊരുങ്ങി ഇബ്രാഹീമോവിച്ച്
റോം: സീരി എ ക്ലബായ എ.സി മിലാന്‍ വിടുമെന്ന് സൂചന നല്‍കി സ്‌ലാറ്റന്‍ ഇബ്രാഹീമോവിച്ച്. അവസാന സീസണില്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയായിരുന്നു ഇബ്ര എം.എല്‍.എസ് ടീമായ ലാ ഗാലക്‌സിയില്‍ നിന്ന് എ.സി മിലാനിലേക്കെത്തിയത്. താന്‍ മിലാനില്‍ അടുത്ത സീസണിലും ഉ@ണ്ടാകും എന്ന് ഉറപ്പില്ല എന്ന് ഇബ്രാഹിമോവിച് പറഞ്ഞു. എ സി മിലാനിന്റെ തലപ്പത്ത് വന്ന മാറ്റങ്ങളാണ് ഇബ്രയെ ക്ലബില്‍ നിന്ന് അകറ്റുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തനിക്ക് എന്താണ് വേ@ണ്ടത് എന്ന് അറിയില്ല എന്നും ഒരോ ദിവസവും ചുറ്റും കാര്യങ്ങള്‍ മാറുകയാണ് എന്നും ഇബ്ര പറഞ്ഞു. സാന്‍സിരോയില്‍ നിറഞ്ഞ സ്റ്റേഡിയത്തില്‍ വീണ്ട@ും കളിക്കാന്‍ ആയി എന്നതില്‍ സന്തോഷം ഉ@ണ്ട് എന്നും ഇബ്ര പറഞ്ഞു. ഇപ്പോള്‍ സ്വീഡനില്‍ കുടുംബത്തോടൊപ്പം ആണ് ഇബ്ര ഉള്ളത്. കൊറോണ വൈറസ് ഭീതിപ്പെടുത്തുന്നതാണെന്നും ഇതിനെ ലോകം പെട്ടെന്നു മറികടക്കട്ടെ എന്നും ഇബ്ര പ്രതീക്ഷ പ്രകടിപ്പിച്ചു. താരം ഇറ്റലി വിടുമെന്ന കാര്യം കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആറു മാസത്തെ കരാറിലായിരുന്നു ഇബ്രാഹീമോവിച്ച് എ.സി മിലാനിലെത്തിയത്. മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു താരം ഇറ്റലിയിലെത്തിയത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ലീഗ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതും താരത്തിന് തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."