കുടിവെള്ള ശുദ്ധീകരണ പദ്ധതിയുമായി ലയണ്‍സ് ക്ലബ്
വടകര: ലയണ്‍സ് ക്ലബിന്റെ ശതാബ്ദി പദ്ധതിയായി വടകരയില്‍ നഗരസഭയുമായി സഹകരിച്ച് കുടിവെള്ള ശുദ്ധീകരണ പദ്ധതി നടപ്പാക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലയണ്‍സ് ഇന്റര്‍നാഷനലും യുറേക്ക ഫോബ്‌സും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.
ഒരു മണിക്കൂറില്‍ ആയിരം ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് നഗരസഭയിലെ ഹോട്ടലുകളിലും പൊതുജനങ്ങള്‍ക്കും ലിറ്ററിന് 50 പൈസ നിരക്കില്‍ വിതരണം ചെയ്തു വടകരയെ രോഗരഹിത നഗരമാക്കാനാണ് പദ്ധതി. ഇതിനായി നഗരസഭയില്‍ ഒരു സെന്റ് സ്ഥലം ലഭ്യമായാല്‍ ഈ വര്‍ഷം തന്നെ പദ്ധതി ആരംഭിക്കും.
വടകര സംസ്‌കൃതം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കിണറിന്റെ പ്രവൃത്തി മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വാട്ടര്‍ ഫില്‍ട്ടര്‍, ദിനപത്രം എന്നിവ നല്‍കാനും പദ്ധതിയുണ്ട്.
നഗരസഭയിലെ െ്രെഡവിങ് ലൈസന്‍സുള്ള പാവപ്പെട്ട ഒരു വനിതയ്ക്ക് ഓട്ടോറിക്ഷ നല്‍കും. നിത്യരോഗികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ഈ വര്‍ഷവും തുടരും.
വടകര സബ്ജയിലിലേക്ക് ഉച്ചഭാഷിണി നല്‍കും. ഈ വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം മൂന്നിന് വൈകിട്ട് ആറിന് വടകര ലയണ്‍സ് ഹാളില്‍ നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. നിയുക്ത ഭാരവാഹികളായ വി.പി ബൈജു, ജയദേവന്‍ പാലയാട്ട്, ഡിസ്ട്രിക്ട് അഡിഷണല്‍ കാബിനറ്റ് സെക്രട്ടറി അഡ്വ. സി. ഭാസ്‌കരന്‍, ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സന്‍ പി.പി രാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."