HOME
DETAILS
MAL
തുനീഷ്യന്‍ തീരത്ത് ബോട്ട് മറിഞ്ഞ് 48 കുടിയേറ്റക്കാര്‍ മരിച്ചു
backup
June 04 2018 | 05:06 AM
തൂനിസ്: തുനീഷ്യന്‍ തീരത്ത് ബോട്ട് മറിഞ്ഞ് 48 കുടിയേറ്റക്കാര്‍ മരിച്ചു. 67 പേരെ തീര രക്ഷാ സേന രക്ഷിച്ചു.
ദക്ഷിണ ഉപദ്വീപായ കെര്കണ്ണയിലാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ തൂനീഷ്യക്കാരും മറ്റു രാജ്യക്കാരുമുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം രാത്രി നിര്‍ത്തിവച്ചെങ്കിലും തിങ്കളാഴ്ച രാവിലെ പുനരാരംഭിച്ചു.
ബോട്ടില്‍ 180 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 80 പേര് മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."