HOME
DETAILS
MAL
ബി.എസ്.സി നഴ്സിങ്: പരിയാരത്ത് സ്പോട്ട് അഡ്മിഷന്
backup
July 03 2016 | 04:07 AM
കണ്ണൂര്‍: പരിയാരം നഴ്സിങ് കോളജിലെ 2016-17 അധ്യയന വര്‍ഷത്തെ ബി.എസ്.സി നഴ്സിങ് കോഴ്സില്‍ എന്‍.ആര്.ഐ ക്വാട്ടയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്ണ്ട്. ഈ സീറ്റുകളിലേക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സ്പോട്ട് അഡ്മിഷന് മുഖാന്തിരമാണ് പ്രവേശനം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ മൊത്തം 50 മാര്‍ക്കില്‍ കുറയാതെ നേടിയ ഹയര്‍സെക്കന്ററി വിജയമാണ് ബി.എസ്.സി നഴ്സിങ് കോഴ്സിലെ അടിസ്ഥാന യോഗ്യത. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള എന്‍.ആര്.ഐ യോഗ്യതയുണ്ടണ്ടായിരിക്കണം.
താല്പര്യമുള്ള വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഉച്ചയ്ക്ക് 2 ന് പരിയാരം നഴ്സിങ് കോളജ് പ്രിന്‍സിപ്പാളുടെ ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിശദാംശങ്ങള്‍ 0497 2882140 എന്ന നമ്പറില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."