HOME
DETAILS
MAL
തമിഴ്നാട് അതിര്‍ത്തി മണ്ണിട്ടുവെന്ന് വ്യാജ വാര്‍ത്ത: അങ്ങനെയൊരു ചിന്തയേ ഉദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
backup
April 03 2020 | 13:04 PM
തിരുവനന്തപുരം: തമിഴ്നാട്ടില്‍ കൊറോണ ബാധ കൂടിയതിനാല്‍ അതിര്‍ത്തിയില്‍ കേരളം മണ്ണിട്ടുവെന്നുള്ള പ്രചരണം വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അങ്ങനെയൊരു ചിന്തയേ ഉദിച്ചിട്ടില്ലെന്നും മനുഷ്യത്വപരമായി മാത്രമേ കേരളം ഇടപെടൂയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ എവിടെയാണോ നിങ്ങളുള്ളത്, അവിടെ നില്‍ക്കുകയെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്. അത് തുടരുകയാണ് വേണ്ടത്. എന്നാല്‍ അതിര്‍ത്തിയില്‍ മണ്ണിട്ട് അടയ്ക്കാന്‍ കേരളം ഉദ്ദേശിച്ചിട്ടില്ലെന്നും അങ്ങനെ ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."