HOME
DETAILS
MAL
ലാപ്പ്ടോപ്പ് വിതരണം ചെയ്തു
backup
March 31 2017 | 21:03 PM
കിളിമാനൂര്‍: പഞ്ചായത്ത് പരിധിയില്‍ പ്രൊഫഷണ്‍ കോഴ്സിന് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പുകള്‍ വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം തുക നീക്കിവെച്ചാണ് അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനസഹായമായി ലാപ്ടോപ്പുകള് നല്‍കിയത്. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാള്‍ ലോപ്പ്ടോപ്പുകള് വിതരണം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എസ് ലിസി അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷമാരായ എസ് എസ് സിനി, എല്‍ ബിന്ദു, പഞ്ചായത്തംഗങ്ങളായ വേണുഗോപാല്‍, എസ് ഷാജുമോലള് , കെ രവി, ജെ സജികുമാര്‍, ബീനാവേണുഗോപാല്‍, എസ് അനിത, എന്‍ ലുപിത, അഹമ്മദ് കണ്ണ്, ഡി ബാബു നന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."