കക്കൂസ് മാലിന്യം ; കാട്ടാക്കട ബസ് സ്റ്റാന്റില്‍ മൂക്കു പൊത്താതെ പറ്റില്ല !
കാട്ടാക്കട:സെപ്റ്റിക് ടാങ്ക് നിറഞ്ഞ് കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് കാട്ടാക്കട കെ.എസ്.ആര്‍.ടി.സി വാണിജ്യ സമുച്ചയത്തിലെത്തുന്നവരെ വലക്കുന്നു. മൂക്കു പൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. യാത്രക്കാരും വാണിജ്യ സമുച്ചയത്തിലെ കട ഉടമകളും ജീവനക്കാരും അധികൃതര്‍ക്കു പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ല.
ദിനം പ്രതി ആയിരക്കണക്കിനു പേര്‍ വന്നു പോകുന്ന കാട്ടാക്കട കെ.എസ്.ആര്‍.ടി.സി വാണിജ്യ സമുച്ചയത്തിനു മുന്നിലെ പാര്‍ക്കിങ് സ്ഥലത്ത് ബസുകള്‍ പുറത്തേക്കിറങ്ങുന്ന ഭാഗത്തിന് സമീപത്തായാണ് സെപ്റ്റിക് ടാങ്ക് നിറഞ്ഞു മാലിന്യം പുറത്തേക്കൊഴുകുന്നത്. കടുത്ത ദുര്‍ഗന്ധവുമുണ്ട്. ആഴ്ചകളായി ഇതാണ് സ്ഥിതി. റോഡിലേക്ക് ഒലിച്ചിറങ്ങിയ മലിന ജലത്തിലൂടെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ മലിന ജലം യാത്രക്കാരുടെ മേല്‍ തെറിക്കുന്നതും പതിവാണ്. അധികൃതരുടെ അലംഭാവത്തിനെതിരേ വ്യാപക പ്രതിഷേധമാണുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."