അര്‍ജുന് ഹാട്രിക് ,അപര്‍ണയ്ക്കിത് രണ്ടാമൂഴം
തിരുവനന്തപുരം: നാലാഞ്ചിറ മാര്‍ ബസേലിയോസ് കോളജിലെ കെ എസ്. അര്‍ജുന്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് കലാപ്രതിഭയാകുന്നത്. അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥിയായ അര്‍ജുനു ഭാവിയില്‍ കലാപ്രവര്‍ത്തനം തുടരാനാണിഷ്ടം. സിനിമാ മോഹവും മറച്ചു വയ്ക്കുന്നില്ല. 29 പോയിന്റ് നേടിയാണു കലാപ്രതിഭയ്ക്കുള്ള സ്വര്‍ണ നിലവിളക്ക് സ്വന്തമാക്കിയത്. ബിസിനസുകാരനായ ശ്രീകുമാറിന്റെയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ മായയുടെയും മകനാണ് അര്‍ജുന്‍. സഹോദരന്‍ അഭിഷേക്.
കാര്യവട്ടം ക്യാംസിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥിയായ അപര്‍ണ എസ്. അനില്‍ കഴിഞ്ഞ തവണയും കലാതിലകമായിരുന്നു. ഇത്തവണ പങ്കെടുത്ത ഏഴിനങ്ങളില്‍ മൂന്നെണ്ണത്തിന് ഒന്നാം സ്ഥാനവും ഒരു രണ്ടും ഒരു മൂന്നാം സ്ഥാനവും നേടിയാണ് തിലകത്തിന്റെ സ്വര്‍ണ ചിലങ്ക കരസ്ഥമാക്കിയത്. കടുത്ത മത്സരമാണു തിലകം പട്ടത്തിലേക്കു നടന്നത്. മാര്‍ ബസേലിയേസിലെ പാര്‍വതി എസ്. പ്രകാശിനെയും കൊല്ലം ടി.കെ.എം കോളജിലെ അജ്മി ബഷീറിനെയും പിന്തള്ളിയാണു അപര്‍ണ വിജയകുതിപ്പു നടത്തിയത്. സിനിമല നിര്‍മാതാവ് അനില്‍ അമ്പലക്കരയുടെയും ഷെര്‍ളിയുടെയും മകളാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."