HOME
DETAILS
MAL
കാവേരി പ്രശ്നം: കമല്‍ ഹാസന് കുമാരസ്വാമിയെ കണ്ടു, ചര്‍ച്ചയില്‍ സന്തോഷമെന്ന് പ്രതികരണം
backup
June 04 2018 | 08:06 AM
ബംഗളൂരു: മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. കാവേരി വിഷയം ചര്‍ച്ച ചെയ്യാനാണ് കമല്‍ ഹാസന് കര്‍ണാടകയിലെത്തിയത്. എന്തു പ്രശ്നമുണ്ടെങ്കിലും ഇരുസംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി പരിഹരിക്കണമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും പ്രധാനമാണ്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലും ഒരുപോലെ പങ്കുവയ്ക്കണമെന്നും കുമാരസ്വാമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ സന്തോഷമെന്ന് കമല്‍ ഹാസനും പ്രതികരിച്ചു. നമ്മള് വെള്ളം പങ്കുവയ്ക്കുമെന്നും അതില്‍ രണ്ടു വഴികളില്ലെന്നും കമല്‍ ഹാസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."