ഫോര്‍മാലിന്‍ കലര്‍ത്തിയ ഒന്നര ക്വിന്റല്‍ മത്സ്യം പിടികൂടി
തലശേരി: ഉണക്കുന്നതിനായി സൂക്ഷിച്ച ഫോര്‍മാലിന്‍ കലര്‍ത്തിയ ഒന്നര കിന്റല്‍ മത്സ്യം ആരോഗ്യ വിഭാഗം പിടികൂടി. ഇന്നലെ രാവിലെ പതിനൊന്നോടെ ചാലിലെ ഉണക്കമത്സ്യ നിര്‍മാണ കേന്ദ്രത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പിടികൂടിയത്. വൃത്തിഹീനമായ സ്ഥലത്താണ് മത്സ്യം നിക്ഷേപിച്ചിരുന്നത്.
45,000 രൂപ വിലവരുന്ന സ്രാവ് ഇനത്തില്‍പ്പെട്ട മത്സ്യം കൊച്ചിയില്‍ നിന്നാണ് ഉണക്കമത്സ്യ നിര്‍മാണത്തിനായി ഇവിടേക്ക് എത്തിച്ചത്. ഇതിന്റെ നടത്തിപ്പുകാര്‍ക്കെതിരേ നിയമ നടപടി സ്വീകരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത മത്സ്യം വളം നിര്‍മാണ യൂനിറ്റിനു കൈമാറി. തൊട്ടടുത്ത മറ്റൊരു ഉണക്കമത്സ്യ കേന്ദ്രത്തിലേക്കു മത്സ്യവുമായെത്തിയ വാഹനവും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടില്ലെന്നു പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നു വാഹനം പിന്നീടു വിട്ടയച്ചു. വിജിലന്‍സ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തലശേരിയിലെ പ്രധാന ഉണക്കമത്സ്യ നിര്‍മാണ കേന്ദ്രമായ ചാലില്‍ മേഖലയില്‍ പരിശോധന നടത്തിയത്. ഫുഡ് സേഫ്റ്റി അസി. കമ്മിഷണര്‍ പി.കെ ഗൗരീഷ്, ഫുഡ് സേഫ്റ്റി ഓഫിസര്‍ യു. ജിതിന്, സുരേഷ് ബാബു, സുരേഷ് കുമാര്‍ എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."