ജയിലിലെ നിരീക്ഷണ വാര്‍ഡില്‍നിന്നു രക്ഷപ്പെട്ട തടവുകാരന് പിടിയില്‍
കണ്ണൂര്‍: ജയിലില്‍ നിരീക്ഷണ വാര്‍ഡില്‍ നിന്ന് തടവുചാടിയ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് ആമീര്‍പൂര്‍ സ്വദേശി അജയ് ബാബുവാണ് തടവുചാടിയത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കോംപൗണ്ടിലുള്ള ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന ഇയാള്‍ തടിയുടെ ജനാല പൊളിച്ചുമാറ്റിയാണു കടന്നുകളഞ്ഞത്. ഇന്നലെ രാവിലെയാണ് പ്രതി രക്ഷപ്പെട്ട വിവരം ജയില്‍ അധികൃതര്‍ അറിയുന്നത്.
ഇയാളെ ചെറുകുന്ന് താവത്ത് വച്ച് കണ്ണപുരം പൊലിസാണ് പിടികൂടിയത്. നാട്ടുകാരുടെ സംശയത്തെ തുടര്‍ന്ന് പൊലിസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പൊലിസ് പിന്തുടര്ന്ന് പിടിക്കുകയായിരുന്നു.
കാസര്‍കോട് കനറാ ബാങ്കില്‍ മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ ഇയാള്‍ റിമാന്‍ഡ് തടവുകാരനായി കഴിഞ്ഞ 25നാണ് സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. കാസര്‍കോട് കൊവിഡ് ബാധിത പ്രദേശമായതിനാല്‍ തടവുകാരനായി എത്തിയ ഉടന്‍ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."