HOME
DETAILS
MAL
എടപ്പാള്‍ പീഡനം: തിയേറ്റര്‍ ഉടമയ്ക്ക് ജാമ്യം
backup
June 04 2018 | 11:06 AM
മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ അറസ്റ്റിലായ തീയേറ്റര്‍ ഉടമ സതീശന് സ്റ്റേഷന് ജാമ്യം ലഭിച്ചു. സംഭവം പൊലിസിനെ അറിയിച്ചില്ലെന്ന കുറ്റം ചുമത്തിയാണ് സതീശനെ അറസ്റ്റ് ചെയ്തത്. വിവരം പൊലിസിനെ അറിയിക്കാതെ ചൈല്‍ഡ് ലൈനെയാണ് സതീശന് അറിയിച്ചത്. സിസിടിവി ദൃശ്യങ്ങളും ചൈല്‍ഡ് ലൈന്‍ കൈമാറിയിരുന്നു.
ഏപ്രില്‍ 18നാണ് എടപ്പാളിലെ തിയറ്ററിനുള്ളില്‍ പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. സ്ത്രീയും കുട്ടിയുമാണ് ആദ്യം തിയറ്റിലെത്തിയത്. പിന്നീട് പ്രതി ആഡംബരകാറില്‍ എത്തുകയായിരുന്നു. അടുത്ത സീറ്റിലിരുന്ന് പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."