HOME
DETAILS

സാലറി ചലഞ്ച് പീഡനമാകരുത്

  
backup
April 03 2020 | 23:04 PM

salary-chllenge

 


സര്‍ക്കാരിന്റെ നിര്‍ബന്ധിത സാലറി ചലഞ്ചിനോടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ എതിര്‍പ്പ് കൂടിവരികയാണ്. ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് കടുത്ത എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയതിനെ തുടര്‍ന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് ഇതൊന്നു മയപ്പെടുത്തി ഒരു മാസത്തെ ശമ്പളം നല്‍കേണ്ടത് നിര്‍ബന്ധമല്ലെന്നു പറഞ്ഞെങ്കിലും വേണ്ടിവന്നാല്‍ അതു പിടിച്ചെടുക്കേണ്ടിവരുമെന്ന സൂചന നല്‍കിയിട്ടുമുണ്ട്.


സ്വമേധയാ നല്‍കുന്നില്ലെങ്കില്‍ ആന്ധ്രപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, മഹാരാഷ്ട്ര മോഡലില്‍ സര്‍ക്കാരിനു പ്രവര്‍ത്തിക്കേണ്ടി വരുമെന്ന മന്ത്രിയുടെ പ്രസ്താവന ഭീഷണിയായാണ് മിക്ക ജീവനക്കാരും കാണുന്നത്. മേല്‍പറഞ്ഞ സംസ്ഥാനങ്ങളില്‍ നിര്‍ബന്ധപൂര്‍വം ശമ്പളം പിടിച്ചുവാങ്ങാന്‍ തുടങ്ങിയതിനെ സൂചിപ്പിച്ചാണ് മന്ത്രി ഇപ്രകാരം പറഞ്ഞത്. അതിനര്‍ത്ഥം സംസ്ഥാനത്തു ശമ്പളനിയന്ത്രണം ഉണ്ടാകുമെന്നാണ്. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം സാലറി ചലഞ്ച് നിര്‍ബന്ധമായും നടപ്പാക്കാന്‍ തീരുമാനമെടുത്തതായി വാര്‍ത്തയും വന്നു. ഇതെല്ലാം ജീവനക്കാരില്‍ കടുത്ത ആശങ്കയും ആശയക്കുഴപ്പവുമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിപക്ഷം സര്‍ക്കാരിന്റെ ഇത്തരമൊരു ഏകപക്ഷീയമായ നിലപാടിനോടു കടുത്ത പ്രതിഷേധത്തിലുമാണ്.


കൊവിഡ്- 19 കേരളത്തില്‍ തലപൊക്കുന്നതിനു മുമ്പു തന്നെ ഇവിടെ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തിരുന്നു. ജനങ്ങളോട് മുണ്ടുമുറുക്കിയുടുക്കാന്‍ പറഞ്ഞ സര്‍ക്കാര്‍ പക്ഷെ ധൂര്‍ത്തിനും അമിതവ്യയത്തിനും ഒട്ടും കുറവു വരുത്തിയിട്ടില്ല. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഒരവസരത്തില്‍ സര്‍ക്കാര്‍ പരിപാടികളിലെ ധാരാളിത്തം ഒഴിവാക്കണമെന്ന അഭിപ്രായങ്ങള്‍ പൊതുവായി ഉയര്‍ന്നുവന്നിരുന്നു. ലോക കേരള സഭ എന്നു പേരിട്ട പ്രവാസി സമ്മേളന നടത്തിപ്പിലെ ധാരാളിത്തത്തെക്കുറിച്ചു വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നതാണ്.


ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ കോടികളുടെ അഡ്വാന്‍സ് ദിവസങ്ങള്‍ക്കു മുമ്പാണു കൊടുത്തത്. അതു നേരത്തെ എടുത്ത തീരുമാനമാണെന്നാണ് ന്യായീകരണമായി സര്‍ക്കാര്‍ പറയുന്നത്. നേരത്തെ എടുത്ത തീരുമാനമാണെങ്കിലും സംസ്ഥാനം അതിസങ്കീര്‍ണമായ ഒരവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അതു തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാമായിരുന്നില്ലേ? ഒരുവശത്ത് സര്‍ക്കാര്‍ ഇത്തരം തലതിരിഞ്ഞ നടപടികളുമായി മുന്നോട്ടുപോകുകയും മറുവശത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളക്കവറുകളില്‍ പിടിമുറുക്കുകയും ചെയ്യുന്നു. എങ്ങനെയാണ് ഇത്തരം പ്രവൃത്തികളെ ന്യായീകരിക്കാനാവുക? അനാവശ്യ ചെലവുകള്‍ വരുത്തിവച്ച ശേഷം കൊവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ ഞെക്കിപ്പിഴിയുന്നതു നീതിയല്ല. സര്‍ക്കാര്‍ ജീവനക്കാരും സാധാരണക്കാരാണ്. ഉയര്‍ന്ന ശമ്പളം വാങ്ങുന്ന അപൂര്‍വം ചിലര്‍ അപവാദമായേക്കാം.


ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഓരോ കുടുംബത്തിലും ചെലവു വര്‍ധിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിന്റെ ഫലമായി അവശ്യസാധനങ്ങളുടെ വിലയില്‍ വരുന്ന വ്യത്യാസത്താല്‍ വീട്ടുചെലവ് വര്‍ധിക്കുന്നതു സ്വാഭാവികം. അതിനു പുറമെ പലവിധ വായ്പകളിലേക്കും ഭക്ഷ്യേതര കാര്യങ്ങള്‍ക്കും പണം ചെലവാക്കണം. ഈ ഏപ്രില്‍ മാസത്തില്‍ തന്നെയാണ് വിഷു വരുന്നതും റമദാന്‍ നോമ്പു തുടങ്ങുന്നതും. അതിന്റെ ചെലവു വേറെയും.


സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും രാപകല്‍ ഭേദമന്യെ കൊവിഡ് രോഗചികിത്സയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനനിരതരാണ്. അവര്‍ക്കൊപ്പം തന്നെ പൊലിസുകാരും കര്‍മനിരതരാണ്. സ്വാഭാവികമായും സാധാരണ ദിവസങ്ങളില്‍ കവിഞ്ഞ ചെലവുകള്‍ ഈ വിഭാഗത്തിനുമുണ്ടാകും. എല്ലാവരും വീട്ടിനുള്ളില്‍ അടച്ചിട്ടിരിക്കുമ്പോള്‍ സ്വന്തം സുരക്ഷ പോലും അവഗണിച്ചു കഠിനമായി ജോലി ചെയ്യുന്ന ഈ വിഭാഗങ്ങള്‍ക്ക് പ്രത്യേക അലവന്‍സുകള്‍ അനുവദിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. എന്നാല്‍ സാലറി ചലഞ്ചില്‍ നിന്നെങ്കിലും അവരെ ഒഴിവാക്കേണ്ടതായിരുന്നു.
സാലറി ചലഞ്ചിനോട് എതിര്‍പ്പുമായി യു.ഡി.എഫ് രംഗത്തുവന്നിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമടക്കമുള്ളവര്‍ ഇതിലെ നീതികേട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാല്‍ തന്നെ തെലങ്കാനയുടെയും ആന്ധ്രയുടെയും പേരു പറഞ്ഞ് ഒറ്റയടിക്കു സംസ്ഥാന സര്‍ക്കാരിനു നിര്‍ബന്ധിത സാലറി ചലഞ്ച് നടപ്പാക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. അത്തരം സംസ്ഥാനങ്ങളെപ്പോലെയല്ല നമ്മുടെ സംസ്ഥാനമെന്നു ഭരണകര്‍ത്താക്കള്‍ ഓര്‍ക്കണം. നമുക്ക് ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ വലിയ വില കൊടുത്തു പുറത്തു നിന്ന് വാങ്ങണം. പല സംസ്ഥാനങ്ങളിലും അതു വേണ്ട. അതിനാല്‍ തന്നെ നമ്മുടെ ആളോഹരി ചെലവും വര്‍ധിക്കുന്നു. ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാരുമായി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരെ തുലനം ചെയ്യരുത്.


ഈ വിഷയത്തില്‍ വാശി വെടിഞ്ഞ് അനുനയത്തിന്റെ മാര്‍ഗമാണു സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഏതെങ്കിലും സംഘടന നിര്‍ബന്ധിത സാലറി ചലഞ്ചിനെതിരേ ഹൈക്കോടതിയെ സമീപിച്ചാല്‍ ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതി ഹൈക്കോടതി തടഞ്ഞതു പോലുള്ള അനുഭവമായിരിക്കും ഇക്കാര്യത്തിലും ഒരുപക്ഷെ ഉണ്ടാവുക.


അതിനാല്‍ സര്‍ക്കാര്‍ വാശി വെടിഞ്ഞ് ജീവനക്കാരെ വിശ്വാസത്തിലെടുത്ത് അവരുടെ സംഘടനകളുമായി ആലോചിച്ച് ഇരുകൂട്ടര്‍ക്കും സമ്മതമാകുന്ന ഒത്തുതീര്‍പ്പില്‍ എത്തുകയാണു വേണ്ടത്. അങ്ങനെയായാല്‍ പരമാവധി തുക ദുരിതാശ്വാസ നിധിയിലേക്കു സംഭരിക്കാന്‍ സാധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago