HOME
DETAILS

സമഗ്രപദ്ധതിയുമായി കുടുംബശ്രീ

  
backup
July 03 2016 | 05:07 AM

%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82


കല്‍പ്പറ്റ: ശുദ്ധജലം, മാലിന്യ സംസ്‌കരണം, വൃത്തിയുള്ള പരിസരം, ജീവിത ശൈലി, ആരോഗ്യം എന്നിവ അടിസ്ഥാനമാക്കി കേരളത്തിന്റെ കാര്‍ഷിക ആരോഗ്യ സംസ്‌കാരം വളര്‍ത്താന്‍ സമഗ്ര പദ്ധതികളുമായി കുടുംബശ്രീ.സംസ്ഥാനത്തെ എല്ലാ അയല്‍കൂട്ടങ്ങളെയും പൊലിവ് എന്ന പേരുള്ള ഈ ക്യാംപയിന്റെ ഭാഗമാക്കും.
ഇതിന്റെ ഭാഗമായി ജൂലൈ 9, 10 തിയതികളില്‍ ജില്ലയിലെ 10,000 അയല്‍കൂട്ടങ്ങളിലും ചുരുങ്ങിയത് മൂന്ന് സെന്റില്‍ ജൈവ കൃഷി ആരംഭിക്കും. കൂടാതെ രണ്ടു ഫല വൃക്ഷങ്ങളുടെയും കറിവേപ്പിലയുടെയും തൈകളും ഇതേ ദിവസം അയല്‍കൂട്ടങ്ങളുടെ ആഭിമുഖ്യത്തില്‍ നടും. ആവശ്യമായ തൈകള്‍ പ്രാദേശികമായി സംഭരിക്കുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ജില്ലയിലെ ഓരോ കുടുംബങ്ങള്‍ക്കും ആവശ്യമായ ഭൂരിഭാഗം ഭക്ഷ്യ വസ്തുക്കളും പ്രാദേശികമായി ഉല്‍പാദിപ്പിക്കുക, അയല്‍കൂട്ടങ്ങളെ പരിസര ശുചിത്വ സന്നദ്ധ പ്രവര്‍ത്തകരാക്കി മാറ്റുക, വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുക, ആരോഗ്യകരമായ ജീവിത ശൈലി വളര്‍ത്തുക, പ്രാദേശിക ജലസ്രോതസുകളെ പുനരുജ്ജീവിപ്പിക്കുക, കൃഷി, ആരോഗ്യം, ശുചിത്വം എന്നിവയുടെ പ്രാധാന്യം കുട്ടികളില്‍ വളര്‍ത്തുകയും ആരോഗ്യ-പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ അവരെ പങ്കാളിയാക്കുകയും ചെയ്യുക എന്നിവയാണ് ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്.
ക്യാംപയിന്റെ ഭാഗമായി നിലവില്‍ അയല്‍കൂട്ടങ്ങളുടെ ഭാഗമല്ലാത്തവരെ ഉള്‍ക്കൊള്ളിക്കുന്നതിന് മുന്‍ഗണന നല്‍കും. സംഘടനാ സംവിധാനം താഴെ തട്ടു മുതല്‍ ശക്തിപ്പെടുത്തി ഈ മേഖലകളില്‍ ശക്തവും സമഗ്രവുമായ ഇടപെടല്‍ നടത്താമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ ജില്ലാമിഷന്‍. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനും അവലോകനത്തിനുമായി ജില്ലാ തലത്തിലും സി.ഡി.എസ്, എ.ഡി.എസ് തലങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കും.
ക്യാംപയിന്‍ സംബന്ധിച്ച് തദ്ദേശ ഭരണ പ്രതിനിധികള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പ്രത്യേക ബോധവല്‍ക്കരണം നടത്തും. കൂടാതെ ജില്ലാ ഭരണകൂടം, കൃഷി, ജല വിഭവ വകുപ്പുകള്‍, ശുചിത്വ മിഷന്‍, കാര്‍ഷിക ഗവേഷണ കേന്ദ്രം, കൃഷി വിജ്ഞാന്‍ കേന്ദ്ര, എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍, സോഷ്യല്‍ ഫോറസ്ട്രി തുടങ്ങിയവയുടെ സഹകരണവും ലഭ്യമാക്കും.
ജില്ലയിലെ എല്ലാ പൊതു മേഖല ബാങ്കുകളെയും പദ്ധതിയുമായി സഹകരിപ്പിക്കുകയും സഹായം ഉറപ്പാക്കുകയും ചെയ്യും. മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തു അയല്‍ക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ്, ബാലസഭ പ്രവര്‍ത്തകരെ ജില്ലാതലത്തില്‍ ആദരിക്കും.
ക്യാംപയിനിന്റെ ഭാഗമായി കാര്‍ഷിക സെമിനാറുകള്‍, കാര്‍ഷിക മേള, പൊതു സ്ഥലങ്ങളുടെ ശുചീകരണം എന്നിവയും സംഘടിപ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  18 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  18 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  18 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  18 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  18 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  18 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  18 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  18 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  18 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  18 days ago