HOME
DETAILS

മദ്‌റസാ അധ്യാപകന്റെ കൊലപാതകം: പ്രതികളുമായി തെളിവെടുപ്പ് നടത്തി

  
backup
March 31 2017 | 22:03 PM

%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b4%be-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2-15

കാസര്‍കോട്: പഴയ ചൂരിയില്‍ മദ്‌റസാ അധ്യാപകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി പൊലിസ് തെളിവെടുപ്പ് നടത്തി. പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്ത സ്ഥലം, കൊലപാതകത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങള്‍, ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലം എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രതികളുമായെത്തി പൊലിസ് തെളിവെടുപ്പു നടത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പു നടത്തുന്നതിനുമായി കഴിഞ്ഞ ദിവസം പ്രതികളെ അഞ്ചു ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. അതേ സമയം റിയാസ് മുസ്‌ലിയാര്‍ കൊല്ലപ്പെട്ട താമസ സ്ഥലത്ത് ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പൊലിസ് സര്‍ജന്‍ ഡോ. കെ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കാസര്‍കോട്ടെത്തിയ അദ്ദേഹം പ്രത്യേക അന്വേഷണ സംഘത്തലവന്‍ എ. ശ്രീനിവാസിനും സംഘാംഗങ്ങള്‍ക്കും ഒപ്പമാണ് ചൂരിയിലെത്തിയത്. റിയാസ് മുസ്‌ലിയാരെ കൊലപ്പെടുത്തിയ മുറി, പള്ളി, പള്ളി പരിസരം, ഇവിടേക്കുള്ള വഴികള്‍ എന്നിവയെല്ലാം സംഘം വിശദമായി പരിശോധിച്ചു.
കേസിനു ശാസ്ത്രീയ പിന്‍ബലം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്റെ സഹായം അന്വേഷണ സംഘം തേടിയത്. എന്നാല്‍ തെളിവെടുപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തു വിട്ടിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുരളീധരൻ പക്ഷത്തെ വെട്ടി ബിജെപി കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോൺ ജോർജും ശ്രീലേഖയും നേതൃനിരയിൽ

Kerala
  •  2 months ago
No Image

ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം

National
  •  2 months ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ

Kerala
  •  2 months ago
No Image

റൂട്ടിനൊപ്പം തകർന്നത് കമ്മിൻസും; വമ്പൻ നേട്ടത്തിന്റെ നിറവിൽ ബും ബും ബുംറ

Cricket
  •  2 months ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം: 9 എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്ക് സസ്പെൻഷൻ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്

Kerala
  •  2 months ago
No Image

അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

National
  •  2 months ago
No Image

ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

National
  •  2 months ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  2 months ago