HOME
DETAILS

പൗരത്വ ഭേദഗതി നിയമം വീണ്ടും സുപ്രിംകോടതിയില്‍; മെയ് അഞ്ചുമുതല്‍ വാദം കേള്‍ക്കും

  
February 19, 2026 | 10:47 AM

supreme-court-hearing-citizenship-amendment-act-may-5

ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം പൗരത്വ ഭേദഗതി നിയമം സുപ്രിംകോടതി വീണ്ടും പരിഗണിക്കുന്നു. പൗരത്വനിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രിംകോടതി മെയ് അഞ്ചുമുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക. 

2024 മാര്‍ച്ച് 19നായിരുന്നു ഹരജി അവസാനമായി ലിസ്റ്റ് ചെയ്തത്. ഏഴു വര്‍ഷം മുമ്പ് നല്‍കിയ ഹരജികളില്‍ രണ്ടുവര്‍ഷത്തിന് ശേഷമാണ് കോടതി കേസ് പരിഗണിക്കുന്നത്. 

പൗരത്വനിയമത്തിലെ 6എയുമായി ബന്ധപ്പെട്ട വിഷയം കൂടിയുള്ളതിനാല്‍ അസം അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹരജികള്‍ പ്രത്യേകം വാദം കേള്‍ക്കണമെന്ന്  മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ് ആവശ്യപ്പെട്ടു. 

2020 ജനുവരിയില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അസം, ത്രിപുര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹരജികള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നുള്ള ഹരജികളില്‍ നിന്ന് വേര്‍പെടുത്തിയതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിക്കുകയും പ്രധാന ഹരജികളില്‍ ആദ്യം വാദം കേള്‍ക്കാമെന്നും അസമും ത്രിപുരയും പിന്നാലെ കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. 

മെയ് അഞ്ചിനും ആറിന് രാവിലെയും ഹരജിക്കാരുടെ വാദം കേള്‍ക്കും. എതിര്‍വാദം ആറിന് ബാക്കിയുള്ള സമയവും ഏഴിനും കേള്‍ക്കും. മെയ് 12 വരെ മറുവാദങ്ങള്‍ എഴുതി സമര്‍പ്പിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. 

2014 ഡിസംബര്‍ 31 ന് മുമ്പ് പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ് ലിംകളല്ലാത്തവര്‍ക്ക് പൗരത്വം നേടാനുള്ള വ്യവസ്ഥകളില്‍ ഇളവ് നല്‍കുന്നതാണ് ഭേദഗതി. 2019ലാണ് ഭേദഗതി കൊണ്ടുവരുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ് തുടങ്ങി നിരവധി സംഘടനകളും വ്യക്തികളും ഭേദഗതിയെ ചോദ്യം ചെയ്ത് ഹരജി സമര്‍ച്ചിട്ടുണ്ട്. കേരളവും സി.എ.എയ്‌ക്കെതിരെ ഹരജി നല്‍കിയിട്ടുണ്ട്. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 284 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

National
  •  9 days ago
No Image

പ്രതിസന്ധികൾ യുഎഇയെ കൂടുതൽ കരുത്തരാക്കും; പതറാതെ വികസന കുതിപ്പ് തുടരുമെന്ന് ശൈഖ് മുഹമ്മദ്

uae
  •  9 days ago
No Image

ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം 

International
  •  9 days ago
No Image

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

Kuwait
  •  9 days ago
No Image

എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം

Kerala
  •  9 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  9 days ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  9 days ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  9 days ago
No Image

സ്‌കൂൾ ബസ് ജീവനക്കാർക്ക് ഇനി പൊലിസ് ക്ലിയറൻസ് നിർബന്ധം; സുരക്ഷാ മാന്വലിൽ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  9 days ago
No Image

പ്രേതബാധയേറ്റെന്ന് ആരോപിച്ച് യാത്രക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം; യുവാവ് പിടിയില്‍ 

National
  •  9 days ago