HOME
DETAILS

കോടതി വിധിയില്‍ പ്രകോപിതനായി; പ്രതി ജഡ്ജിക്കു നേരെ ചെരിപ്പെറിഞ്ഞു

  
backup
March 31, 2017 | 10:04 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%a4

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതി വിധിയില്‍ പ്രകോപിതനായി ജഡ്ജിക്കു നേരെ ചെരിപ്പെറിഞ്ഞു. മൂപ്പൈനാട് കടച്ചിക്കുന്ന് സ്വദേശി കുന്നുമ്മല്‍ അറുമുഖനാണ്(55) പോക്‌സോ കോടതിയായ അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി ഒന്ന് ജഡ്ജ് പഞ്ചാബകേശനു നേരെ ചെരിപ്പെറിഞ്ഞത്.
അയല്‍വാസിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ വിധി പറഞ്ഞയുടനെയായിരുന്നു സംഭവം. വിധി കേട്ട് പ്രകോപിതനായ പ്രതി സ്വന്തം ഷൂ ഊരി ജഡ്ജിക്കു നേരെ എറിയുകയായിരുന്നു. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം.
മേപ്പാടി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോക്‌സോ, മാനഭംഗം ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായി 10 വര്‍ഷം വീതവും, അഞ്ചു വര്‍ഷവുമടക്കം 25 വര്‍ഷത്തേക്കാണ് പ്രതിയെ ശിക്ഷിച്ചത്.
സംഭവം നടന്ന ഉടനെ കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പ്രകാരം കല്‍പ്പറ്റ സി.ഐ ടി.പി ജേക്കബ്, എസ്.ഐ എ.യു ജയപ്രകാശ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ജഡ്ജ് പഞ്ചാബകേശന്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പ്രതിയുടെ പേരില്‍ രണ്ട് അടിപിടി കേസ് നിലവിലുണ്ട്. പോക്‌സോ കേസില്‍ പ്രതിയുടെ മക്കളും, അയല്‍വാസികളും ജാമ്യമെടുത്തിരുന്നു.
പ്രതിയുടെ ക്രിമിനല്‍ സ്വഭാവം നിമിത്തം ജാമ്യം ഒഴിവായതിനെ തുടര്‍ന്ന് ആറു മാസമായി വിചാരണ തടവുകാരനായി കഴിയുകയായിരുന്നു ഇയാള്‍. കോടതിയില്‍ ജഡ്ജിക്കു നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ പ്രതിയുടെ പേരില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍.
മനപ്പൂര്‍വം ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി കല്‍പ്പറ്റ എസ്.ഐ എ.യു ജയപ്രകാശ് പറഞ്ഞു. പ്രതിയെ വൈത്തിരി സബ്ജയിലിലേക്ക് കൊണ്ടുപോയി.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: പോറ്റിയേയും മുരാരി ബാബുവിനേയും കസ്റ്റഡിയില്‍ വിട്ടു

Kerala
  •  11 days ago
No Image

ജാമ്യത്തിനെതിരായ സര്‍ക്കാര്‍ അപ്പീലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടിസ്; അപ്പീല്‍ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും

Kerala
  •  11 days ago
No Image

ഐപിഎൽ ലേലത്തിലെ ഏറ്റവും വിലയേറിയ താരം അവനായിരിക്കും: പ്രവചനവുമായി മുൻ താരം

Cricket
  •  11 days ago
No Image

നടിയെ അക്രമിച്ച കേസ്: പള്‍സര്‍ സുനിയുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ല, 'മാഡം' ആര് എന്നതും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ലെന്നും കോടതി

Kerala
  •  11 days ago
No Image

അവൻ ബാറ്റുമായി വരുമ്പോൾ എതിർ ടീം എപ്പോഴും ഭയപ്പെടും: മുൻ ഇന്ത്യൻ താരം

Cricket
  •  11 days ago
No Image

'ഈ വഷളന്റെ സിനിമയാണോ വയ്ക്കുന്നത്' യാത്രയ്ക്കിടെ ദിലീപിന്റെ 'ഈ പറക്കും തളിക' വച്ച കെഎസ്ആര്‍ടിസി ബസില്‍ പ്രതിഷേധം

Kerala
  •  11 days ago
No Image

'ഇത് തമിഴ്‌നാടാണ്... സംഘിപ്പടയുമായി വന്നാല്‍ ഇവിടെ ജയിക്കില്ല, ഉദയനിധി മോസ്റ്റ് ഡേഞ്ചറസ്'; അമിത്ഷായ്ക്ക് മറുപടിയുമായി സ്റ്റാലിന്‍

National
  •  11 days ago
No Image

സിവില്‍ ഐഡി പുതുക്കാന്‍ ഇനി ഓഫീസ് കയറി ഇറങ്ങേണ്ട; നാല് പുതിയ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ അവതരിപ്പിച്ച് കുവൈത്ത്

Kuwait
  •  11 days ago
No Image

'ഞങ്ങള്‍ക്ക് അരിവാള് കൊണ്ടും ചില പണികളൊക്കെ അറിയാം, മുസ്‌ലിം ലീഗ് കരിദിനം ആചരിക്കേണ്ടി വരും' കൊലവിളി പ്രസംഗവുമായി സി.പി.എം ഏരിയ കമ്മിറ്റി അംഗം 

Kerala
  •  11 days ago
No Image

ടി-20 ലോകകപ്പിൽ ആ രണ്ട് താരങ്ങൾ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തും: അഭിഷേക് ശർമ്മ

Cricket
  •  11 days ago