HOME
DETAILS
MAL
കോഴിയിറച്ചിക്ക് പൊള്ളുന്ന വില
backup
July 03 2016 | 05:07 AM
സുല്‍ത്താന്‍ ബത്തേരി: വിപണിയില്‍ കോഴിഇറച്ചിക്ക് തൊട്ടാല്‍ പൊള്ളുന്ന വില. ഒരു മാസം മുമ്പ് 160 രൂപ വിലയുണ്ടായിരുന്നത് ഇപ്പോള്‍ കോഴിഇറച്ചിക്ക് 220 രൂപയാണ് കിലോ വില. പ്രധാനമായും ജില്ലയിലേക്ക് ഇറച്ചി കോഴികളെ കൊണ്ടുവരുന്ന തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ചൂട് കാരണം കോഴി ഉല്പാദനം കുറഞ്ഞതാണ് വില കൂടാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്.
പുറമെ നിലവില്‍ ഫാമില്‍ കോഴിയുള്ളവര് വിലകൂട്ടിയതും കോഴി വില കൂടാന്‍ കാരണമായിട്ടുണ്ട്. വില കുത്തനെ കൂടിയത് കാരണം കോഴി ഇറച്ചി കടകളില്‍ വില്പനയും കുറഞ്ഞിട്ടുണ്ട്. ഇത് ചെറുകിട കോഴിക്കടക്കാരെയാണ് കൂടുതലായി ബാധിക്കുന്നത്.
പെരുന്നാള്‍ കഴിയാതെ വില കുറയാന്‍ സാധ്യതയില്ലെന്നും വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കോഴിയിറച്ചിക്ക് പല വിലയാണ് ഈടാക്കുന്നതെന്ന ആക്ഷേപവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."