HOME
DETAILS

മതത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറത്താണ് അവയവദാനം: ജസ്റ്റിസ് ബി. കെമാല്‍പാഷ

  
backup
July 03 2016 | 05:07 AM

%e0%b4%ae%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b5%87%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81

കൊച്ചി: മതത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറത്താണ് അവയവദാനത്തിന്റെ സന്ദേശമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍പാഷ. കേരളത്തില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ പത്മശ്രീ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് കേരളദര്‍ശനവേദിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ വച്ച് സ്വര്‍ണഹൃദയം നല്‍കി ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. ജോസ് ചാക്കോ പെരിയപ്പുറം ശസ്ത്രക്രിയയിലൂടെ സുകുമാരന്റെ ഹൃദയം വച്ചുപിടിപ്പിച്ചത് അബ്രഹാമിനാണ്. ഇക്കാലത്ത് മതത്തിന്റെ പേരില്‍ ആളുകള്‍ ഗുസ്തി കൂടുന്നതായി കാണുന്നുണ്ട്. മനുഷ്യര്‍ വീട്ടുവീഴ്ചകളെ മറക്കുന്നിടത്താണ് മതങ്ങള്‍ പരാജയപ്പെടുന്നത്. മതങ്ങള്‍ തമ്മില്‍ സൗഹാര്‍ദം വേണം. ഭാഷാപരവും മതപരവുമായ വൈവിധ്യമാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത.

പ്രതിസന്ധികള്‍ എത്രയുണ്ടായാലും മനസില്‍ ഒരാശയം തോന്നിക്കഴിഞ്ഞാല്‍ ധൈര്യത്തോടെ നടപ്പാക്കാന്‍ മലയാളികള്‍ക്ക് കഴിയണം. കേരളത്തിലും അവയവമാറ്റ ശസ്ത്രക്രിയ നടത്താനാവുമെന്ന് ഉറച്ച തീരുമാനമെടുത്തതാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ വിജയമെന്നും കെമാല്‍പാഷ പറഞ്ഞു.

ഒരു വ്യക്തിയുടെ മസ്തിഷ്‌കമരണത്തിനുശേഷം അവരുടെ ബന്ധുക്കള്‍ക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കര്‍മമാണ് അവയവദാനമെന്ന് മറുപടി പ്രസംഗത്തില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. കാലടി സര്‍വകലാശാല വി.സി. ഡോ. എം. സി. ദിലീപ്കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി. കേരള ദര്‍ശനവേദി ചെയര്‍മാന്‍ എ.പി. മത്തായി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ.ബി.എസ്.കോറി, സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് ഡെപ്യൂട്ടി ജന. മാനേജര്‍ ജോളി സെബാസ്റ്റ്യന്‍, സെന്റ് തെരേസാസ് ഡയറക്ടര്‍ സിസ്റ്റര്‍ വിനിത, സുനില്‍ കുമാര്‍, ജോസഫ് മാത്യു, തോംസണ്‍ പി.ജെ, സിഗോള്‍ ജോസഫ്, കുമ്പളം രവി, ഡോ. സജിമോള്‍ അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago