ഷോപിയാനില്‍ ഗ്രനേഡ് ആക്രമണം 16 പേര്‍ക്ക് പരുക്ക്
ശ്രീനഗര്‍: ജമ്മു കശ്മിരിലെ ഷോപിയാനില്‍ ഗ്രനേഡ് ആക്രമണത്തില്‍ 14 സിവിലിയന്മാര്ക്കും രണ്ടു പൊലിസുകാര്‍ക്കും പരുക്കേറ്റു. ഷോപിയാന്‍ ജില്ലയിലെ ബതാപോറ ചൗക്കില്‍ പൊലിസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. എന്നാല്‍ ഗ്രനേഡ് ലക്ഷ്യം തെറ്റി തെരുവില്‍ വീണ് പൊട്ടുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ ശ്രീനഗറില്‍ നടന്ന മൂന്ന് ഗ്രനേഡ് ആക്രമണത്തില്‍ നാല് സി.ആര്.പി.എഫ് ഉദ്യോഗസ്ഥരടക്കം എട്ട് പേര്‍ക്ക് പരുക്കേറ്റിരുന്നു. നാല് ദിവസങ്ങള്‍ക്കിടെ കശ്മിരില്‍ നടക്കുന്ന പത്താമത്തെ ആക്രമണമാണിത്. അതിനിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നടത്തുന്ന ഷെല്ലിങ് ഇപ്പോഴും തുടരുകയാണ്. അക്നൂര്‍ സെക്ടറിലാണ് ഇന്നലെ ഷെല്ലിങ്ങുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."