സൈന്യം ഇനി സ്വന്തം ചെലവില്‍ യൂനിഫോം വാങ്ങേണ്ടിവരും
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം ഇനിമുതല്‍ അവര്‍ക്കാവശ്യമായ യൂനിഫോമുകള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ വാങ്ങേണ്ടിവരും. സൈന്യത്തിന് ആവശ്യമായതിന്റെ 90 ശതമാനം ആയുധങ്ങളും വിതരണം ചെയ്യുന്ന പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള ആയുധസംഭരണ ശാലയായ ഒ.എഫ്.ബിയില്‍ (ഓര്‍ഡ്‌നന്‍സ് ഫാക്ടറി ബോര്‍ഡ്) നിന്നാണ് നിലവില്‍ സൈന്യം യൂനിഫോം, സ്‌പെയര്‍ പാര്‍ട്‌സ്, ബൂട്ടുകള്‍ അടക്കമുള്ള വസ്തുവകകള്‍ വാങ്ങുന്നത്. എന്നാല്‍ ഒ.എഫ്.ബിയില്‍ നിന്ന് യൂനിഫോമും മറ്റും വാങ്ങുന്നത് നിര്‍ത്തിവച്ചതോടെ അവ ഇനിമുതല്‍ സൈന്യം സ്വന്തം ഉത്തരവാദിത്തത്തില്‍ വാങ്ങേണ്ടിവരും. ഒ.എഫ്.ബിക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതോടെ പടക്കോപ്പ് ഉള്‍പ്പെടെയുള്ള അടിയന്തര അവശ്യവസ്തുക്കള്‍ മാത്രം ഓര്‍ഡ്‌നന്‍സില്‍ നിന്നു വാങ്ങിയാല്‍ മതിയെന്ന് സൈന്യം തീരുമാനിച്ചതോടെയാണ് യൂനിഫോമുകള്‍ ഉള്‍പ്പെടെ വാങ്ങുന്നത് ഉദ്യോഗസ്ഥരുടെ തലയിലേക്കു വന്നത്.
ഇതിനുള്ള പണവും സൈന്യം അവരുടെ പോക്കറ്റില്‍ നിന്ന് എടുക്കേണ്ടിവരും. ഓര്‍ഡ്‌നന്‍സിന്റെ 95 ശതമാനം ഉല്‍പന്നങ്ങളും സൈന്യത്തിനാണ് വിതരണംചെയ്യാറുള്ളത്. പുതിയ സാഹചര്യത്തില്‍ അത് 50 ശതമാനമായി വെട്ടിക്കുറച്ചിട്ടുണ്ട്.
സൈന്യം നിലവില്‍ പതിനായിരക്കണക്കിനു കോടി രൂപവരുന്ന മൂന്നു വലിയ പദ്ധതികള്‍ക്കു പിന്നാലെയാണ്. എന്നാല്‍ ഇതിനാവശ്യമായ മുഴുവന്‍ പണവും കേന്ദ്രസര്‍ക്കാര്‍ നല്‍കിയതുമില്ല. ഇതോടെയാണ് ചെലവുചുരുക്കാന്‍ തീരുമാനിച്ചതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. മതിയായ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കാതെ വന്നതോടെ വെടിക്കോപ്പുകളടക്കമുള്ള അവശ്യവസ്തുക്കള്‍ക്ക് മാത്രം പണം ചെലവാക്കുകയല്ലാതെ വേറെ മാര്‍ഗമില്ല.
സൈനികവാഹനങ്ങള്‍ക്കാവശ്യമായ സ്‌പെയര്‍ പാര്‍ട്്‌സുകള്‍ വാങ്ങാനും പ്രയാസം നേരിടുമെന്നും സൈനികവൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."