കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി 22.3 കോടിയുടെ ബജറ്റ്
കുന്ദമംഗലം: ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. കൃഷി, ഭവന നിര്‍മാണം, കുടിവെള്ളം, ആരോഗ്യം എന്നിവക്ക് മുന്‍ഗണന നല്‍കിയുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് വിനോദ് പടനിലം അവതരിപ്പിച്ചത്. 238986963 രൂപ വരവും 229935000 രൂപ പ്രതീക്ഷിത ചെലവും 9051963 രൂപ മിച്ചവും വരുന്ന ബജറ്റാണ്. യോഗത്തില്‍ പ്രസിഡന്റ് ടി.കെ.സീനത്ത് അധ്യക്ഷയായി. സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ പെണ്‍കുട്ടികള്‍ക്കായി 'സഹോദരീ സുരക്ഷ ' എന്ന പേരില്‍ കരാട്ടെ പരിശീലനം നല്‍കും. വീട്ടുമുറ്റത്തൊരു തണല്‍ മരം, എല്ലാ വാര്‍ഡിലും ജൈവ പച്ചക്കറി കൃഷി, വീടുകളില്‍ ഹരിതം പച്ചക്കറിത്തോട്ടം, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തികള്‍ എന്നിവയ്ക്കായി 6660000 രൂപയും, മൃഗസംരക്ഷണ മേഖലക്ക് 31 ലക്ഷം രൂപ , മുട്ടക്കോഴി നല്‍കല്‍ 15 ലക്ഷം രൂപയും, മൃഗസംരക്ഷണ മേഖലയിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് 15 ലക്ഷം രൂപയും, പാല്‍ വാങ്ങുന്നവര്‍ക്കാശ്വാസമായി സബ്‌സിഡി നല്‍കാന്‍ ഒരു ലക്ഷം രൂപ. ഗ്രാമീണ തൊഴിലിനും ചെറുകിട വ്യവസായത്തിനുമായി 17 ലക്ഷവും. ആഭരണ നിര്‍മാണ പരിശീലനം, പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായ തുണിസഞ്ചി നിര്‍മാണവും പരിശീലനവും നടത്തും. പട്ടികജാതി വികസന മേഖലയില്‍ ഭവന നിര്‍മാണത്തിന് 70 ലക്ഷം രുപ. ഭവന പുനരുദ്ധാരണത്തിന് 12 ലക്ഷം വിവാഹ ധനസഹായം നല്‍കാന്‍ 10 ലക്ഷം പഠന സഹായം 6 ലക്ഷം വിദേശജോലി സഹായം 10 ലക്ഷം കിണര്‍ നിര്‍മാണം സബ്‌സിഡി 10 ലക്ഷം കിണര്‍ റിപ്പയര്‍ 5 ലക്ഷം എന്നീ ഇനങ്ങളിലായി ഒരു കോടി 23 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്.
കിണര്‍ റീ ചാര്‍ജ്ജിങ് നടപ്പിലാക്കുന്നതിലേക്കായി 1150000 രൂപയും കിണര്‍ നിര്‍മാണത്തിന് 23 ലക്ഷം രൂപയും മറ്റ് കുടിവെള്ള വിതരണ പദ്ധതികള്‍ക്കായി 55.76 ലക്ഷം രൂപയും ബജറ്റ് പ്രകാരം വകയിരുത്തി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം രൂപ വകയിരുത്തിയതില്‍ 10 ലക്ഷം രൂപ പടനിലം ജി.എല്‍.പി സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുന്നതിനാണ്.
ദ്രുത കര്‍മ്മ സേനാ രൂപീകരണം രണ്ട് ലക്ഷം രൂപ, റോഡുകള്‍, കലുങ്കുകള്‍ എന്നിവയുടെ നിര്‍മാണം,സംരക്ഷണം, അറ്റകുറ്റപണികള്‍ എന്നിവയ്ക്ക് 2 കോടി 30 ലക്ഷം രൂപയും സാംസ്‌കരിക നിലയം മെച്ചപ്പെടുത്തുന്നതിന് 25 ലക്ഷം രൂപയും, അങ്കണവാടികളുടെ നവീകരണത്തിനു 20 ലക്ഷം രൂപയും ഉള്‍പ്പെടെ പശ്ചാത്തല മേഖലയില്‍ 3 കോടി 35 ലക്ഷം രൂപയാണ് ചെലവഴിക്കപ്പെടുക. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് 10 ലക്ഷം കിഡ്‌നി ക്യാന്‍സര്‍ രോഗികളുടെ ചികിത്സക്ക് 5 ലക്ഷം ഹോമിയോ ആയുര്‍വേദ മരുന്ന്, മെഡിക്കല്‍ ക്യാംപ് എന്നിവയ്ക്ക് 12 ലക്ഷം, കുന്ദമംഗലം പി.എച്ച്.സി.യില്‍ മരുന്ന് വാങ്ങാന്‍ 10 ലക്ഷം പാലിയേറ്റീവ് കെട്ടിട നിര്‍മാണത്തിന് 10 ലക്ഷം പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് 5 ലക്ഷം തുടങ്ങി പൊതുജനാരോഗ്യത്തിന് 52 ലക്ഷം രൂപയാണ് വകയിരുത്തിയത്. അങ്കണവാടികളിലെ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാര പദ്ധതികള്‍ക്ക് 40 ലക്ഷവും സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ പഞ്ചായത്തിന് 5 ലക്ഷവും വകയിരുത്തി. ജനറല്‍ വിഭാഗത്തില്‍ ഭവന നിര്‍മാണത്തിന് 69 ലക്ഷം രൂപ മാറ്റി വച്ചു. 23 ലക്ഷം രൂപ വീട് പുനരുദ്ധാരണത്തിന് ചെലവഴിക്കും. പഞ്ചായത്ത് ശ്മശാന നവീകരണത്തിന് 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പ്രകൃതി ക്ഷോഭ ദുരിതാശ്വാസം നല്‍കാന്‍ 5 ലക്ഷം രൂപയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി 40 ലക്ഷം രൂപയാണ് വകയിരുത്തിയത്. സ്ഥിരം സമിതി അധ്യക്ഷരായ കെ.പി.കോയ, ഷമീന വെള്ളക്കാട്ട്, ലീന വാസുദേവ്, അംഗങ്ങളായ എം ബാബുമോന്‍, പി.പവിത്രന്‍ ടി.കെ.ഹിതേഷ് കുമാര്‍, സി.വി.സംജിത്ത്, എ.കെ.ഷൗക്കത്തലി, പടാളിയില്‍ ബഷീര്‍, പി.പി.ഷീജ, സുനിത കുറുമണ്ണില്‍, അസ് ബിജ സക്കീര്‍ എന്നിവര്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമാര്‍ സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് എം. ബ്രജേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."