തൊഴിലാളി ക്യാംപുകള്‍ക്ക് നിലവാരം നിശ്ചയിക്കും
കോഴിക്കോട്: മഴക്കാല പൂര്വരോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി ജില്ലയിലെ തൊഴിലാളി ക്യാംപുകളില്‍ സമഗ്ര സര്‍വേ നടത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. നഗര പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവര്‍ ഒരു വീട്ടില്‍ 30 പേര് വരെ താമസിക്കുന്നു.
കോര്പ്പറേഷന് പരിധിയിലെ 250 ഓളം ഹോട്ടലുകള്‍ ഈ വിധത്തില്‍ നിലവാരം കുറഞ്ഞ സാഹചര്യങ്ങളിലാണ് തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് യോഗത്തില്‍ വ്യക്തമാക്കി.
മോശം അന്തരീക്ഷത്തില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാവുന്നതിനാല്‍ ഇവര്‍ക്കിടയില്‍ മഴക്കാലമാരംഭത്തോടെ സാംക്രമിക രോഗങ്ങള്‍ പടരാന്‍ സാധ്യതയുളളതായും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. കലക്ടര്‍ യു.വി.ജോസ് അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എസ്.എന്‍.രവികുമാര്‍, ആരോഗ്യകേരളം പ്രൊജക്ട് മാനേജര്‍ ഡോ.ഇ.ബിജോയ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."