കൊവിഡ് 19: സഊദിയിൽ 191 പേർക്ക് കൂടി സ്ഥിരീകരിച്ചു, വൈറസ് ബാധിതർ 2370 ആയി ഉയർന്നു
റിയാദ്: സഊദിയിൽ പുതുതായി 191 പേർക്ക് കൂടി കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 2370 ആയി ഉയർന്നിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ച കേസുകൾ പുറത്ത് വന്നത്. സഊദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള കൊറോണ അപ്‌ഡേഷൻ വെബിൽ ഇത് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്ത് വൈറസ് ബാധയേറ്റ് മരണപ്പെട്ടവരുടെ എണ്ണം 29 ആണ്.
#BERAKING: #SaudiArabia announces 191 new #coronavirus cases, bringing the total number in the kingdom to 2370. pic.twitter.com/CAryFISFzP
— Saudi Gazette (@Saudi_Gazette) April 5, 2020
നിലവിൽ റിയാദിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ളത്. ഇവിടെ വൈറസ് ബാധിതരുടെ എണ്ണം 710 ആയി ഉയർന്നിട്ടുണ്ട്. മക്കയിൽ 465 ഉം ജിദ്ദയിൽ 339 ഉം മദീനയിൽ 238, ദമാം 143, ഖത്വീഫ് 136 എന്നിങ്ങനെയാണ് നിലവിലെ പ്രധാന നഗരികളിലെ വൈറസ് ബാധിതർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."