HOME
DETAILS

സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ പരിശോധന: 163 കടകളില്‍ ക്രമക്കേട് കണ്ടെത്തി

  
backup
July 03 2016 | 06:07 AM

%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%b2%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8

തൊടുപുഴ: പൊതുവിപണിയിലെ വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ തടയാന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 163 കടകളില്‍ ക്രമക്കേട് കണ്ടെത്തി.
അഞ്ച് താലൂക്കുകളിലായി 501 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടത്തെി നോട്ടീസ് നല്‍കിയത്.
പൊതുവിപണിയില്‍ ശക്തമായി ഇടപെടണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
തൊടുപുഴ, ഇടുക്കി, പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ സപ്ലൈ ഓഫിസര്‍മാരുടെയും റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. ഹോട്ടലുകള്‍, പച്ചക്കറിക്കടകള്‍, പലചരക്ക് കടകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. 191 പലചരക്ക് കടകള്‍ പരിശോധിച്ചതില്‍ 61 കടകളില്‍ ക്രമക്കേട് കണ്ടത്തെി. 106 ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ 34 ഇടത്തും 157 പച്ചക്കറിക്കടകള്‍ പരിശോധിച്ചതില്‍ 59 കേന്ദ്രങ്ങളിലും 17 റേഷന്‍ കടകള്‍ പരിശോധിച്ചതില്‍ ഒമ്പതിടത്തും ക്രമക്കേട് കണ്ടത്തെി.
എല്ലാ താലൂക്കുകളിലെയും വ്യാപാര കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടത്തെി.
സിവില്‍ സപ്ലൈസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് ജൂണ്‍ ഒന്നുമുതല്‍ പരിശോധന നടത്തിയത്. ചിലയിടങ്ങളില്‍ അമിത വില ഈടാക്കുന്നതും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുകയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലാതിരിക്കുകയും അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം വരുത്തുകയും ചെയ്ത വ്യാപാരസ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago