റസാൻ, ലിനി, സലോമി-ഇവരെ മറവിക്കയങ്ങളിലേക്കാഴ്ത്തി കളയരുത്- ഓർമപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന
വാഷിങ്ടൺ: ആതുരസേവനത്തിന്റെ വഴിത്താരകളിൽ മരണത്തിലേക്ക് നടന്നു പോയ പെൺതാരകങ്ങൾക്ക് ആദരമർപ്പിച്ച് ലോക ആരോഗ്യ സംഘടന. ഇസ്‌റാഈൽ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച റസാൻ അൽ നജ്ജാർ, നിപ്പ വൈറസ് പരിചരണത്തിനിടെ മരണത്തിനു കീഴടങ്ങിയ ലിനി, എബോളക്കെതിരെ പോരാടി സലോമി കർവ എന്നിവരെയാണ് ലോകാരോഗ്യ സംഘടന ആദരിച്ചത്. ലോകാരോഗ്യ സംഘടന ഡയറക്ടർ ജിം കാംപെൽ. ഔദ്യോഗിക ട്വിറ്റർ പേജിലാണ് ഇവർക്ക് ആദരമർപ്പിച്ചത്.
'റസാൻ അൽ നജാർ (ഗാസ), ലിനി പുതുശ്ശേരി(ഇന്ത്യ), സലോമി കർവ(ലൈബീരിയ). മറന്നു പോയിട്ടുണ്ടെങ്കിൽ ഓർത്തെടുക്കുക ഇവരെ.' ജിം ട്വിറ്ററിൽ കുറിച്ചു.
Remember them, lest we forget: Razan al-Najjar (Gaza); Lini Puthussery (India); Salome Karwah (Liberia). #WomeninGlobalHealth, #NotATarget pic.twitter.com/UmpBb88oA7
— Jim Campbell (@JimC_HRH) June 2, 2018
നിപ്പ വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടെ മെയ് 21നാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സായ ലിനി പുതുശ്ശേരി മരണത്തിനു കീഴടങ്ങിയത്. ചെമ്പനോട കൊറത്തിപ്പാറയിലെ പുതുശ്ശേരി നാണുവിന്റേയും രാധയുടേയും മകളാണ് ലിനി. വടകര സ്വദേശിയായ സജീഷിനെയാണ് ലിനി വിവാഹം കഴിച്ചത്. റിഥുൽ, സിദ്ധാർത്ഥ് എന്നിവർ മക്കളാണ്.
ഗാസയിൽ ഇസ്‌റാഈൽ വെടിവയ്പിൽ പരുക്കേറ്റവരെ പരിചരിക്കുന്നതിനിടെയാണ് റസാൻ അൽ നജ്ജാർ കൊല്ലപ്പെട്ടത്. ഇസ്‌റാഈൽ സൈന്യത്തിന്റെ വെടിയേൽക്കുകയായിരുന്നു.
ആഫ്രിക്കയിൽ എബോള വൈറസിനെതിരെ പോരാടിയ ധീര വനിതയായിരുന്നു സലോമി കർവ. എബോള രോഗബാധയിൽനിന്നു സ്വയം മുക്തി നേടിയാണ് എബോള പോരാട്ടത്തിനായി സലോമി മുന്നിട്ടിറങ്ങിയത്. എന്നാൽ പ്രസവാനന്തമുണ്ടായ സങ്കീർണതകളെ തുടർന്ന് 2017ൽ സലോമി മരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."