യുപിയില്‍ റെയില്‍വേ സ്റ്റേഷനും കാവിവല്‍ക്കരണം; മുഗള്‍സരായ് ജങ്ഷന്‍ ഇനി ദീന്‍ദയാല്‍ ജങ്ഷന്‍
ലക്‌നൗ: രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നിന്റെ പേരുമാറ്റി യോഗി സര്‍ക്കാര്‍. മുഗള്‍സരായ് ജംഗ്ഷന്‍ സ്റ്റേഷന്റെ പേരാണ് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ജങ്ഷന്‍
എന്നാക്കി മാറ്റിയത്.
ആര്‍എസ്എസ് ചിന്തകനും ജനസംഘത്തിന്റെ സ്ഥാപകനുമായിരുന്നു ദീന്‍ദയാല്‍ ഉപാധ്യായ.
കഴിഞ്ഞ വര്‍ഷമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്‌റ്റേഷന്റെ പേരുമാറ്റാനുള്ള അപേക്ഷ നല്‍കിയത്. പാര്‍ലമെന്റില്‍ കനത്ത പ്രതിഷേധത്തിന് ഇതു വഴിവച്ചിരുന്നു.എന്നാല്‍ ആഭ്യന്തര മന്ത്രാലയം യോഗി സര്‍ക്കാറിന്റെ അപേക്ഷ പരിഗണിക്കുകയായിരുന്നു.
1862ലാണ് ഈസ്റ്റ് ഇന്ത്യ കമ്പനി ഈ സ്റ്റേഷന്‍ നിര്‍മ്മിച്ചത്. ഹൗറ-ഡല്‍ഹി റെയില്‍വേ ലൈനിലാണ് മുഗള്‍സരായ് ജംഗ്ഷന്‍. രാപകലില്ലാതെ സഞ്ചാരികളുടെ ഇടത്താവളമായിരുന്നു ഈ സ്റ്റേഷന്‍.
സ്റ്റേഷന്റെ പേരു മാറ്റിയതിനെതിരേ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ രംഗത്തെത്തി.
നിങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്യുമ്പോള്‍ നഗരങ്ങളുടേയും സ്റ്റേഷനുകളുടേയും പേരുമാറുന്നു. എന്നാല്‍ എഎപിക്ക് വോട്ടു ചെയ്യുമ്പോള്‍ നിങ്ങളുടെ കുട്ടികളുടെ ഭാവി തന്നെ മാറുന്നു- കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."