HOME
DETAILS
MAL
മമ്പാട് അപകടം: മരണം ആറായി
backup
June 05 2018 | 15:06 PM
മമ്പാട് :പൊങ്ങല്ലൂര്‍ വാഹനപകടത്തില്‍ മരണം ആറായി. പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന മുഹ്സിന ഷെറിന് (11)ആണ് ചൊവ്വാഴ്ച വൈകിട്ടോടെ മരണപ്പെട്ടത്.
അപകടത്തില്‍ മരണപ്പെട്ട അക്ബര്‍ അലിയുടെ മൂന്നാമത്തെ സഹോദരി ഉമൈറത്തിന്റെയും കാരകുന്ന് ജംങ്ഷനിലെ പാലക്കല്‍ ഷൗക്കത്ത് എന്ന കുഞ്ഞാണിയുടെയും മകളാണ്.
എടവണ്ണ ഓറിയന്റല്‍ സ്കൂള്‍ ഏഴാം തരം വിദ്യാര്‍ഥിനിയായിരുന്നു. മുഹമ്മദ് യാസീന്‍ ഏക സഹോദരനാണ്.
മരണപ്പെട്ട ശിഫയുടെ മകള്‍ പത്ത് മാസം പ്രായമായ ഷസ ഫാത്തിമ, മരണപ്പെട്ട നസീറയുടെ മകള്‍ ഹിബ തസ്നി (13), അക്ബറലിയുടെ മാതാവ് ആയിശ(65), സഹോദരി ഫൗസിയ (45), മകള്‍ നജ് വ (8) എന്നിവരാണ് പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഷസ ഫാത്തിമയും, ഹിബ തസ്നിയും ഐ.സി.യുവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."