HOME
DETAILS
MAL
backup
April 06 2020 | 03:04 AM
കൊല്ലം: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ബന്ധുവായ യുവതിയുടെ വീടിനു തീകൊളുത്തിയ യുവാവും തടയാന്‍ ശ്രമിച്ച യുവതിയുടെ മാതാവും പൊള്ളലേറ്റു മരിച്ചു.
ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. തമിഴ്നാട് അംബാസമുദ്രം സ്വദേശി ശെല്‍വമണി (36), ബന്ധുവായ കാവനാട് മുക്കാട് കോണ്‍വെന്റിനു സമീപം റൂബി നിവാസില്‍ രാജന്റെ ഭാര്യ ഗേട്ടി (കൊച്ചുമോളി-57) എന്നിവരാണ് മരിച്ചത്. ഗേട്ടിയുടെ സഊദി അറേബ്യയില്‍ ജോലിയുള്ള രണ്ടാമത്തെ മകളെ വിവാഹം കഴിക്കണമെന്ന് ശെല്‍വമണി ആവശ്യപ്പെട്ടിരുന്നതായി ഗേട്ടിയുടെ മൂത്ത മകള്‍ പറയുന്നു.
രണ്ടു മക്കളുള്ള യുവതി ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇവരുടെ ദാമ്പത്യപ്രശ്നം പരിഹരിക്കാന്‍ ശെല്‍വമണിയും ഭാര്യയും ഇടപെട്ടിരുന്നു. പിന്നീട് ശെല്‍വണിയും യുവതിയുമായി പ്രണയത്തിലാണെന്നു പറഞ്ഞ് ഭാര്യ ശെല്വണിയെ ഉപേക്ഷിച്ചുപോയി. ഇതോടെ യുവതിയെ വിവാഹം കഴിച്ചുകൊടുക്കണമെന്ന് ശെല്‍വമണി ഗേട്ടിയോടും ഭര്‍ത്താവിനോടും ആവശ്യപ്പെട്ടിരുന്നു. ഇതു വീട്ടുകാര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് ശെല്‍വമണി ഇന്നലെ പുലര്‍ച്ചെ യുവതിയുടെ വീട്ടിലെത്തിയത്.
ആദ്യം ശെല്‍വമണി വീടിന്റെ വാതിലിനു മണ്ണെണ്ണയൊഴിച്ചു തീയിട്ടു. യുവതിയും വീട്ടുകാരും പിന്‍വാതിലിലൂടെ ഓടിയെങ്കിലും ഇവരുടെ ദേഹത്തേക്കും ഇയാള്‍ മണ്ണെണ്ണയൊഴിച്ചു. തൊട്ടുപിന്നാലെ സ്വന്തം ദേഹത്തേക്കും മണ്ണെയൊഴിച്ചു തീകൊളുത്തിയ ശേഷം ഇയാള്‍ യുവതിയുടെ അടുത്തേക്ക് ഓടിയടുത്തു. ശെല്‍വമണിയെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗേട്ടിക്കു പൊള്ളലേറ്റത്.
95 ശതമാനം പൊള്ളലേറ്റ ശെല്‍വമണിയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. 60 ശതമാനത്തിലധികം പൊള്ളലേറ്റ ഗേട്ടിയെ മേവറത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഉച്ചയോടെ ഇവരും മരണത്തിനു കീഴടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."