HOME
DETAILS
MAL
ക്ഷേത്രം സ്വകാര്യ വ്യക്തി കൈയേറി; കലക്ടറേറ്റിനു മുന്നില്‍ ഭക്തജന കൂട്ടായ്മ
backup
July 03 2016 | 07:07 AM
കണ്ണൂര്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുറ്റിയാട്ടൂര്‍ മഹാശിവക്ഷേത്രത്തിലെ സ്വത്തുക്കളും സ്ഥാപനങ്ങളും സ്വകാര്യ വ്യക്തി വ്യാജരേഖ ചമച്ച് സ്വന്തമാക്കിയതിനെതിരേ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ ഭക്തജന കൂട്ടായ്മ സംഘടിപ്പിച്ചു. ചിറക്കല്‍ കോവിലകം സി.കെ രവിവര്‍മ്മ രാജ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ എം ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. ദാമോദരന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ നാണു, രാജീവന്‍ എളയാവൂര്‍, സുരേഷ്, കെ മുരളീധരന്‍, അരവിന്ദ് ചപ്പാരപ്പടവ്, എ.കെ രാമചന്ദ്രന്‍, രത്‌നവല്ലി, ശാന്ത സംസാരിച്ചു. ജില്ലാ ഭരണകൂടവും സര്‍ക്കാരും പ്രശ്‌നത്തിലിടപെട്ട് പരിഹാരം കാണണമെന്ന് സമര സമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."