HOME
DETAILS
MAL
രക്തദാനം നടത്തി
backup
April 01 2017 | 19:04 PM
തൃശൂര്‍: അതിരൂപത ഇരുപതാമത് പാലയൂര്‍ മഹാ തീര്‍ഥാടനത്തിന്റെ ഭാഗമായി 20 ഇടവകകളില്‍ നിന്നായി ജൂബിലി മിഷ്യന് മെഡിക്കല്‍ കോളജില്‍ രക്തദാനം നടത്തി. അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ രക്തദാന ക്യാംപ് ഉദ്ഘാടനം ചെയ്തു. തീര്‍ഥാടനത്തിന്റെ ആത്മീയ മുന്നേറ്റത്തിന് ത്യാഗസ്മരണയോടെയുള്ള രക്തദാനം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
തീര്‍ഥാടനം ജനറല്‍ കണ്‍വീനര്‍ റവ. ഫാ. ജോയ്സന്‍ കോരേത്ത്, റവ. ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത് വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായ ആന്റോ തൊറയന്‍, ആനന്ദ് താഞ്ചപ്പന്‍, ഷിബു കാഞ്ഞിരത്തിങ്കല്‍, അനൂപ് പുന്നപ്പുഴ, ഡെയ്സന്‍ പാണേങ്ങാടന്, റവ. ഫാ. ജിജോ കപ്പലാ നിരപ്പില്‍, സാജന് ജോസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."