കൊലയാളികളെ കൈയാമം വെക്കുന്നതു വരെ പോരാടും: പൂക്കോയ തങ്ങള്‍
കാസര്‍കോട്: ചെമ്പരിക്ക മംഗളൂരു ഖാസിയും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതക സംഭവത്തില്‍ പ്രതികളെ കൈയാമം വെക്കുന്നത് വരെ പോരാടുമെന്ന് സയ്യിദ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര പറഞ്ഞു. കൊലയാളികളെ പിടികൂടണമെന്നു ആവശ്യപ്പെട്ടു കൊണ്ട് അബ്ദുല്ല മൗലവിയുടെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ ഇന്നലത്തെ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളനാട് ഹൈദ്രോസ് ജമാഅത്ത്, എസ്.എം.എഫ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി, എസ്.വൈ.എസ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി എന്നിവര്‍ ഐക്യദാര്‍ഡ്യവുമായി സമരപ്പന്തലില്‍ എത്തി. സി അബ്ദുല്ലക്കുഞ്ഞി അധ്യക്ഷനായി. അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, ഹാരിസ് ദാരിമി ബെദിര, എസ്.പി .എസ് അബൂബക്കര്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ കളനാട്, കെ.എ അബ്ദുല്ലക്കുഞ്ഞി, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, റഹ്മാന് മൗലവി, റഷീദ് കെ.എന്‍.കെ, മുജീബ് റഹ്മാന്, അബ്ദുല്‍ ഖാദര്‍ കെ.എം, ശാഫി കണ്ണമ്പള്ളി, ഹുസൈന് റഹ്മാനി, അബ്ദുറഹ്മാന് തുരുത്തി സലീം ദേളി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."